കല്യാണ രാമനിലെ ഒരു ഡയലോഗ് പോലും നിത്യജീവിതത്തിൽ പറയാത്തവരില്ല. അതുപോലെ തന്നെയാണ് ഈ പറക്കും തളികയും. തന്റെ അച്ഛന്റെ സിനിമകളിൽ റീവർക്ക് ചെയ്യാൻ താല്പര്യമുള്ളത് കല്യാണ രാമനെന്ന് അന്ന ബെൻ. താൻ തിരഞ്ഞെടുക്കുന്നത് ഈ പറക്കുംതളിക എന്ന സിനിമ ആയിരിക്കുമെന്ന് നടൻ അർജുൻ അശോകനും പറഞ്ഞു. ബിഹൈൻഡ് വുഡ്സിന്ൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
‘ആ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ സെറ്റിൽ ഉണ്ട്. അപ്പോൾ ഞാൻ ചെറുതാണ്, എട്ടോ ഒൻപതോ വയസ്സ്കാണും അന്നെനിക്ക്. അവർ സെറ്റിൽ ഫുൾ ടൈം ചിരിയാണ്. ആ ചിത്രം ഷൂട്ട് ചെയ്തത് ലാൽ അങ്കിളിന്റെ (നടൻ ലാൽ) വീട്ടിലാണ്. ഷൂട്ടിങ്ങിന്റെ ഇടയിൽ ഷാഫി അങ്കിളും വെറുതെ ഇരുന്ന് ചിരിക്കും. ശെരിക്കും ആ ചിത്രത്തിന്റെ ബി.ടി.എസ് എടുത്താല് മറ്റൊരു സിനിമ എടുക്കാം. സലിം അങ്കിളും (സലിം കുമാർ), ലാൽ അങ്കിളും ഒക്കെ ഒരുമിച്ച് കൂടിയാൽ അത്രക്ക് കൌണ്ടർ ഡയലോഗുകളാണ് വരുന്നത്.
ചോറ് വിളമ്പുന്ന സീൻ ഒക്കെ ഇന്നസെന്റ് അങ്കിൾ ചെയ്തത് ചിരിയോടെയാണ്. സലിം അങ്കിളും ഇന്നസെന്റ് അങ്കിളും ഒക്കെ ഓൺ ദി സ്പോട്ടിൽ കയ്യിൽ നിന്ന് ഡയലോഗുകൾ പറയുകയാണ് ചെയ്തത്,’ അന്ന പറഞ്ഞു.
അച്യുത് വിനായക് സംവിധാനം ചെയ്ത ത്രിശങ്കുവാണ് അർജുൻ അശോകന്റെയും അന്നയുടെയും പുതിയ ചിത്രം. സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണ കുമാർ, ബാലാജി, ഫാഹിം സഫർ, എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Arjun Ashokan and Anna Ben on kalyanaraman and Parakkum Thalika