മമ്മൂട്ടിയുടെ സീൻ കഴിയുമ്പോൾ സംവിധായൻ ബ്രില്യന്റ് പറഞ്ഞതിന് ശേഷമാണ് കട്ട് പറയുകയെന്ന് നടൻ അർജുൻ അശോകൻ. തങ്ങളുടെ സീൻ കഴിയുമ്പോൾ ബ്രില്യന്റ് പറയുമോയെന്ന് നോക്കുമെന്നും എന്നാൽ ഒന്നും പറയില്ലെന്നും അർജുൻ തമാശരൂപേണ പറയുന്നുണ്ട്. തനിക്ക് ഒരു സീനിൽ ബ്രില്യന്റ് കിട്ടിയെന്നും അർജുൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്കയുടെ എല്ലാ സീനും കഴിയുമ്പോൾ രാഹുലേട്ടൻ ബ്രില്യന്റ് കട്ട് എന്ന് പറഞ്ഞാണ് നിർത്തുക. നമ്മുടെ ഷോട്ട് ആണെങ്കിൽ കട്ട് കഴിഞ്ഞതിനുശേഷം നമ്മൾ ഒന്ന് നോക്കും ബ്രില്യന്റ് ഉണ്ടോ എന്ന്. നോക്കുമ്പോൾ ഇല്ല. ഓക്കേ അല്ലെ എന്ന് ചോദിക്കുമ്പോൾ ഒക്കെയാണ് നല്ലതാണ് എന്ന് പറയും.
ഒരെണ്ണത്തില് ബ്രില്യന്റ് കിട്ടി. അവിടെയും ഇവിടെയും കിട്ടുകയുള്ളു, എന്നും കിട്ടില്ല. നമ്മളാണെങ്കിലും മമ്മൂക്കയുടെ പെർഫോമൻസ് കണ്ട് കഴിഞ്ഞാൽ കൈയ്യടിച്ചു പോകും. അമ്മാതിരി പൊളിയാ പൊളിച്ചേക്കുന്നേ,’അർജുൻ അശോകൻ പറഞ്ഞു.
തങ്ങളുടെ സീൻ കട്ട് പറഞ്ഞതിന് ശേഷമാണ് നല്ലതാണോയെന്ന് രാഹുൽ പറയുകയെന്നും മമ്മൂട്ടിക്ക് കട്ടിന് മുമ്പേ ബ്രില്യന്റ് പറയുമെന്ന് ഈ സമയം സിദ്ധാർഥ് ഭരതൻ കൂട്ടിച്ചേർത്തു. ‘നമുക്ക് കട്ട് പറഞ്ഞതിന് ശേഷമാണ് നല്ലതാണ് എന്ന് പറയുക. നമുക്ക് കട്ടിന് ശേഷമാണ് ബ്രില്യന്റ് കിട്ടുക മമ്മൂക്കക്ക് കട്ടിന് മുന്നേ കിട്ടും. നമുക്ക് അവിടെയും ഇവിടെയുമായാണ് കിട്ടുക. മമ്മൂക്കയുടെ പെർഫോമൻസ് കഴിഞ്ഞാൽ ബ്രില്യന്റ് കട്ട് ഇറ്റ് എന്ന് പറയും,’ സിദ്ധാർഥ് പറഞ്ഞു.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Arjun ashokan about rahul sadashivan’s response