മമ്മൂക്കയുടെ ആ ലുക്ക് കാണിച്ചപ്പോൾ തന്നെ ഞാൻ വീണു: അർജുൻ അശോകൻ
Film News
മമ്മൂക്കയുടെ ആ ലുക്ക് കാണിച്ചപ്പോൾ തന്നെ ഞാൻ വീണു: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th February 2024, 8:00 am

ഭ്രമയുഗം എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അർജുൻ അശോകൻ. സംവിധായകൻ രാഹുൽ സദാശിവൻ കഥ പറയാൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ നല്ല എക്സൈറ്റഡ് ആയിരുന്നെന്ന് അർജുൻ പറഞ്ഞു. രാഹുൽ സംവിധാനം ചെയ്ത ഭൂതകാലം തന്നെ പേടിപ്പിച്ച സിനിമയാണെന്നും പ്രേതത്തെ തനിക്ക് പേടിയാണെന്നും അർജുൻ പറഞ്ഞു.

അതിനുശേഷം രാഹുൽ ഇങ്ങനെയൊരു പടം ചെയ്യുന്നുണ്ടെന്നും മമ്മൂട്ടിയാണ് ഹീറോ എന്നും അറിഞ്ഞപ്പോൾ കഥ കേൾക്കാൻ നല്ല എക്സൈറ്റഡ് ആയിന്നെന്നും അർജുൻ കൂട്ടിച്ചേർത്തു. കഥ കേട്ടപ്പോൾ രസമുള്ള കഥാപാത്രമാണെന്ന് മനസിലായെന്നും അതുകഴിഞ്ഞ് മമ്മൂട്ടിയുടെ ലുക്ക് കാണിച്ചുതന്നപ്പോൾ താൻ ഓക്കെ ആയെന്നും അർജുൻ പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘രാഹുലേട്ടൻ കഥ പറയാൻ വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ നല്ല എക്സൈറ്റഡ് ആയിരുന്നു. ഭൂതകാലം എന്നൊരു പടം എന്നെ ഏറെ പേടിപ്പിച്ച ഒരു സിനിമയാണ്. എനിക്കൊന്നാമത് ഈ പ്രേതത്തിനെ പേടിയാണ്. അത് കുറേ ദിവസം എന്നെ ഹോണ്ട് ചെയ്തിരുന്നു. അതിനുശേഷം രാഹുലേട്ടൻ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ട് മമ്മൂക്കയാണ് ഹീറോ എന്ന് പറഞ്ഞപ്പോൾ ഞാൻ കഥ കേൾക്കാൻ നല്ല എക്സൈറ്റഡ് ആയിരുന്നു.

എന്ത് കഥയായിരിക്കും എന്തായിരിക്കും പരിപാടി എന്നൊക്കെ അറിയണമായിരുന്നു. രാഹുലേട്ടൻ വന്നു, കഥ പറഞ്ഞു. രസം ആയിട്ടുള്ള ക്യാരക്ടർ ആയിരുന്നു. അതുകഴിഞ്ഞ് മമ്മൂക്കയുടെ ലുക്ക് കാണിച്ച് തന്നു. അതിൽ ഞാൻ വീണു, ഒക്കെയായി. ക്യാരക്ടറിനെ കുറിച്ച് ഫുൾ ഡീറ്റെയിൽ ആയിട്ട് പറഞ്ഞുതന്നായിരുന്നു. സിനിമ ഞാൻ കമ്മിറ്റ് ചെയ്തതിനുശേഷം ഒരു മീറ്റിങ് ഉണ്ടായിരുന്നു. എല്ലാവരും വന്നിരിക്കുക, റീഡിങ് സെഷൻസ് ഉണ്ടായിരുന്നു. എന്റെ ക്യാരക്ടർ എന്താണ് രാഹുലേട്ടൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കാൻ രണ്ടു മൂന്നാല് ദിവസം എടുത്തു,’ അർജുൻ അശോകൻ പറഞ്ഞു.

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. അര്‍ജുന്‍ അശോകന് പുറമെ സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Content Highlight: Arjun ashokan about his entry in bramayugam