Advertisement
Film News
'രോമാഞ്ചത്തിലും ബിടെക്കിലും ഫുൾ ചിരിയാണ്; ഒരു ചിത്രത്തിൽ മാത്രമാണ് ചിരിക്കാതിരുന്നത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 26, 11:20 am
Thursday, 26th October 2023, 4:50 pm

രോമാഞ്ചത്തിലെ ചിരിയും തലയാട്ടലും ആളുകൾ തന്നെ കാണുമ്പോൾ കാണിക്കാറുണ്ടെന്ന് നടൻ അർജുൻ അശോകൻ. ബിടെക്, രോമാഞ്ചം, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഫുൾ ടൈം ചിരിക്കുന്ന കഥാപാത്രമാണെന്നും എന്നാൽ വരത്തനിൽ മാത്രമാണ് ചിരിക്കാതിരിക്കുന്ന ക്യാരക്ടർ ചെയ്തതെന്നും അർജുൻ പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആളുകളെ കാണുമ്പോൾ തന്നെ രോമാഞ്ചത്തിലെ ചിരിയും തലയാട്ടലുമാണ് കാണിക്കാറുള്ളത്. ഭയങ്കര രസമല്ലേ നമ്മൾ ചെയ്തൊരു കാര്യം ഇത്രയും ആളുകൾ ഇമിറ്റേറ്റ് ചെയ്യുക എന്ന് പറഞ്ഞത്.
രോമാഞ്ചം ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ജോയിൻ ചെയ്യുന്നത്. അത് വേറൊരാൾ ചെയ്യേണ്ട ക്യാരക്ടർ ആയിരുന്നു. അതുകൊണ്ട് അവർ ആ കഥാപാത്രത്തിനെ അതുപോലെ ബിൽഡ് ചെയ്തിരുന്നു.


ഇതിനുമുമ്പ് ചെയ്ത ബിടെക്കിലും ഒരു സാധു, ഫുൾ ടൈം ചിരിച്ചു നിൽക്കുന്ന ഒരാളായിരുന്നു. അങ്ങനെയുള്ള ക്യാരക്ടേഴ്സ് ആയിരുന്നു ഫുൾടൈം വന്നിരുന്നത്. ജൂൺ ആയാലും അതിലും ഫുൾ ചിരിയാണ്, വരത്തനിൽ മാത്രമാണ് ചിരിക്കാതിരിക്കുന്ന ഒരു ക്യാരക്ടർ ചെയ്തത്,’ അർജുൻ അശോകൻ പറയുന്നു.

താൻ തിരക്കുള്ള നടനെല്ലെന്നും കുറെ പടങ്ങൾ ബാക് റ്റു ബാക് ചെയ്തതുകൊണ്ട് ഇനി ശ്രദ്ധിച്ചു ചെയ്യണമെന്ന ആഗ്രഹത്തിൽ അഞ്ചോ ആറോ മാസത്തിൽ ഒരു പടം എന്ന നിലക്ക് സ്ലോ ഡൌൺ ചെയ്ത് പോയാൽ പോരേയെന്ന തോന്നൽ തനിക്ക് വന്നിട്ടുണ്ടെന്നും അർജുൻ അശോകൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

ബാക് റ്റു ബാക് സിനിമകൾ വരുമ്പോൾ താൻ കഷ്ടപെടാറുണ്ടെന്നും അർജുൻ അശോകൻ പറഞ്ഞു. ഒരു പടത്തിന്റെ ഷൂട്ട് കഴിയുമ്പോഴായിരിക്കും മറ്റൊരു പടത്തിന്റെ പ്രൊമോഷൻ വരാറുള്ളതെന്നും എന്നാൽ താനൊരു പോയിന്റിൽ എത്താത്തതുകൊണ്ട് പ്രൊമോഷന് വരാൻ കഴിയില്ല എന്ന് പറയാൻ പറ്റില്ലെന്നും അർജുൻ അശോകൻ പറയുന്നുണ്ട്.

‘ഷൂട്ട് കഴിയുമ്പോഴായിരിക്കും കഴിഞ്ഞ പടത്തിന്റെ പ്രൊമോഷൻ വരുക. ഞാനൊരു പോയിന്റിലേക്ക് എത്താത്തത് കൊണ്ട് എനിക്ക് പറയാൻ പറ്റില്ല ‘ചേട്ടാ ഇപ്പൊൾ രണ്ടു ദിവസത്തേക്ക് ഒന്ന് ബ്രേക്ക് ചെയ്യ് ഞാൻ ഒന്ന് പോയിട്ട് വരാം’ എന്ന്. രാവിലെ അവിടെ വർക് ചെയ്യുക, ഉച്ചക്ക് വന്നിട്ട് ഇവിടെ പ്രൊമോഷൻ കൊടുക്കുക. അതാണ് കുറച്ച് ബുദ്ധിമുട്ടായിട്ട് പോകുന്നത്. നമ്മൾ നന്നായി ക്ഷീണിച്ചു പോകും. ‘ചേട്ടാ നാളെ ഞാൻ ഉണ്ടാവില്ല, ഞാൻ വരാം’ എന്നൊക്കെ പറയാവുന്ന ലെവെലിലേക്ക് എത്താതെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല,’ അർജുൻ അശോകൻ പറയുന്നു.

Content Highlight: Arjun ashokan about his different genre of character  in movies