ഈയിടെ തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ വിഷമകരമായ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോകൻ. താൻ ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ അച്ഛന്റെ ആൽക്കഹോൾ ഉപയോഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആ ഒരു ഭാഗം മാത്രം കട്ട് ചെയ്തിട്ട് തന്റെ അച്ഛനെതിരെ സംസാരിച്ചു എന്ന രീതിയിൽ പോസ്റ്റ് ചെയ്തത് കണ്ടപ്പോൾ തന്റെ അച്ഛനത് വല്ലാതെ ഫീൽ ആയെന്നും അർജുൻ പറഞ്ഞു. തന്റെ അച്ഛന് പുറത്തിറങ്ങുമ്പോൾ ആളുകൾ ചോദിച്ചു തുടങ്ങിയെന്നും താൻ അദ്ദേഹത്തോട് മുഴുവൻ അഭിമുഖവും കാണാൻ പറഞ്ഞെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു.
ക്യാമറ കാണുമ്പോൾ പേടിയുണ്ടോ എന്ന ചോദ്യത്തിന് പുറത്തേക്ക് കുടുംബവുമൊത്ത് പോകുമ്പോൾ ക്യാമറ വരുമ്പോഴാണ് പേടി എന്നായിരുന്നു അർജുനിന്റെ മറുപടി. ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ താൻ പറഞ്ഞ ഉത്തരം മാത്രമേ പുറത്തേക്ക് വരികയുള്ളുവെന്നും അവർ ചോദിക്കുന്ന ചോദ്യം ഉണ്ടാവില്ലെന്നും അർജുൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആകെയുള്ള പേടി പുറത്ത് ഒറ്റക്ക് ഫാമിലിയുമായി നടക്കുമ്പോൾ ക്യാമറ വരുമ്പോഴാണ്. ഇപ്പോൾ അവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ നമ്മൾ കൊടുത്തതായിട്ട് മാത്രമേ വരികയുള്ളൂ അവർ ചോദിച്ച ചോദ്യമായിട്ട് വരില്ല. അപ്പോൾ ആളുകൾ ചിലപ്പോൾ എതിരായിട്ട് തിരിയും.
ഏറ്റവും വലിയ കോമഡി എന്റെ ജീവിതത്തിൽ ഉണ്ടായത്. കഴിഞ്ഞദിവസം ഞാൻ ധന്യ ചേച്ചിയുടെ ഒരു ഇൻറർവ്യൂ കൊടുത്തായിരുന്നു. അതിൽ അച്ഛൻ ആൽക്കഹോൾ അഡിക്റ്റായിരുന്നോ എന്ന് ചോദിച്ചപ്പോൾ അതെ കുറച്ചു വർഷങ്ങളായിട്ട് അങ്ങനെ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ അതുമാത്രം കട്ട് ചെയ്ത് ആൾക്കാർ പുറത്ത് ഇട്ടിട്ട് ‘ വളർത്തി വലുതാക്കിയ മകൻ അച്ഛനെതിരെ ‘ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു, അതിനുശേഷം പറഞ്ഞതാരും കേട്ടിട്ടില്ല.
അതിനുശേഷം പറഞ്ഞത് പിന്നീട് കുറെ വർഷം വെള്ളമടി നിർത്തി, മകളുടെ കല്യാണം നടത്തി, ഈ സമയത്ത് ഒന്നും പടങ്ങൾ ഉണ്ടായില്ല, ഒറ്റക്ക് തന്നെയാണ് പുള്ളി അതൊക്കെ ചെയ്തത്. അതിനു ശേഷം ഒരു വീട് വെച്ചു ഇതൊക്കെ ഞാൻ സംസാരിച്ചു. ഇതൊന്നും ആർക്കും കേൾക്കണ്ട മറ്റേത് മാത്രം കേട്ടാൽ മതി.
പ്രശ്നം എന്താണെന്ന് വച്ചാൽ അച്ഛന് അത് വല്ലാതെ ഫീൽ ആയി. പുറത്തിറങ്ങുമ്പോൾ ആളുകൾ ചോദിച്ചു തുടങ്ങി. ‘അർജുൻ എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞത് ഇത്ര പടങ്ങളൊക്കെ ആയപ്പോൾ അച്ഛനെതിരെ’ എന്നൊക്കെ പറഞ്ഞപ്പോൾ പേഴ്സണലി പുള്ളിക്ക് ഹേർട്ടായി. അച്ഛാ ഫുൾ ഇൻറർവ്യൂ കാണു , ഞാൻ ഇതാണ് പറഞ്ഞത് അവിടെ ചോദിച്ചതിന് ഞാൻ റിപ്ലൈ കൊടുത്തു എന്നുള്ള അല്ലാതെ ഞാനായിട്ട് പറഞ്ഞതല്ല നിന്നപ്പോൾ പുള്ളിയോട് പറഞ്ഞു. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്,’ അർജുൻ അശോകൻ പറഞ്ഞു.
Content Highlight: Arjun ashokan about he faced a bad experience