ഭൂതകാലത്തിന്റെ ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.
മമ്മൂട്ടിക്ക് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷയിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ മമ്മൂട്ടിയാണ് എല്ലാ ഭാഷയിലും സൗണ്ട് ചെയ്തതെങ്കിൽ മറ്റ് കഥാപാത്രങ്ങൾക്ക് അതത് സ്ഥലത്തെ ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് ചെയ്തത്.
ഈ അഞ്ചു ഭാഷയിൽ ഇറങ്ങുന്ന ചിത്രത്തിന് ഡബ്ബ് ചെയ്യണമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് തങ്ങൾ ചോദിച്ചു പക്ഷെ കിട്ടിയില്ല എന്നായിരുന്നു അർജുൻ അശോകന്റെ മറുപടി. മലയാളം തന്നെ എങ്ങനെ ഡബ്ബ് ചെയ്‌തെന്ന് അറിയില്ല എന്നും അർജുൻ പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ഞങ്ങൾ ചോദിച്ചു, പക്ഷെ കിട്ടിയില്ല, വേണ്ടടാ, നല്ല രീതിയിലേക്ക് വരണം എന്നായിരുന്നു അവർ പറഞ്ഞത്. മലയാളം തന്നെ എങ്ങനെ ഡബ്ബ് ചെയ്തത് എന്ന് അറിയില്ല,’ അർജുൻ അശോകൻ പറഞ്ഞു.
ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ തെക്കൻ മലബാറിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയതിൽ ഏറെ വ്യത്യസ്തമായ ഒരു പരീക്ഷണ പടമാണ്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Arjun ashokan about dubbing bramayugam