Entertainment
എന്‍ജോയ് എന്‍ജാമിയ്ക്ക് മുത്തശ്ശിയ്‌ക്കൊപ്പം ലിപ് സിങ്ക് ചെയ്ത് അറിവ്; വോട്ടെടുപ്പ് ദിനത്തില്‍ ശ്രദ്ധേയമായി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 06, 05:05 pm
Tuesday, 6th April 2021, 10:35 pm

അടുത്ത കാലത്ത് ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്നായിരുന്നു റാപ്പര്‍ അറിവും ഗായിക ദീയും കൂടി പാടിയ എന്‍ജോയി എന്‍ജാമി എന്ന റാപ്പ്. കോടി കണക്കിന് പേരാണ് പാട്ട് കേട്ടത്. പാട്ടിന് ലിപ് സിങ്ക് ചെയ്തും വീഡിയോ ഒരുക്കിയും സിനിമാ മേഖലയിലടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ അറിവ് തന്നെ ലിപ് സിങ്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ്. തമിഴ്‌നാടില്‍ ഇന്നായിരുന്നു വോട്ടെടുപ്പ്. വോട്ട് ചെയ്തതിന് പിന്നാലെയാണ് മുത്തശ്ശിയായ വള്ളിയമ്മാള്‍ക്കൊപ്പം എന്‍ജോയി എന്‍ജാമിയ്ക്ക് ലിപ് സിങ്ക് ചെയ്ത വീഡിയോയുമായി അറിവ് എത്തിയത്. തെരുക്കുറല്‍ എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അറിവ് വീഡിയോ പങ്കുവെച്ചത്.

ഇതിനകം ആയിര കണക്കിന് പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. പേരക്കുട്ടിയേക്കാള്‍ വൈബില്‍ പാട്ടിന് താളം പിടിക്കുന്നത് മുത്തശ്ശിയാണെന്നാണ് ചിലരുടെ കമന്റുകള്‍.

നാടന്‍പാട്ടിന്റെ സൗന്ദര്യമുള്ള വരികള്‍ റാപ്പ് രൂപത്തില്‍ ആലപിച്ചതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരവുമായി മാര്‍ച്ച് ഏഴിനാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. സന്തോഷ് നാരായണനാണ് പാട്ടിന്റെ പ്രൊഡ്യൂസര്‍.

View this post on Instagram

A post shared by Arivu (@therukural)


മണ്ണിന്റെയും മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരുടെയും അവകാശങ്ങളെ കുറിച്ചുള്ള ശക്തമായ ആഖ്യാനമായിരുന്നു എന്‍ജോയി എന്‍ജാമി. പാട്ടിന്റെ ട്യൂണിനൊപ്പം വരികളുടെ അര്‍ത്ഥവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരേ സമയം രാഷ്ട്രീയം പറഞ്ഞും കാഴ്ചക്കാരെ അതിശയിപ്പിച്ചും എന്‍ജോയ് എന്‍ജാമി ഇപ്പോഴും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Arivu lip sink video on Enjoy Enjaami with grandmother after voting in Tamilnadu Election