എ.സി.സി ചലഞ്ചര്‍ കപ്പില്‍ സിംഗപ്പൂരിന് തകര്‍പ്പന്‍ വിജയം. ജപ്പാനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് സിംഗപ്പൂര്‍ പരാജയപ്പെടുത്തിയത്. സിംഗപ്പൂരിന് വേണ്ടി തകര്‍പ്പന്‍ സെഞ്ചറി നേടി മികച്ച പ്രകടനമാണ് നായകന്‍ അരിത ദത്ത നടത്തിയത്.
63 പന്തില്‍ 122 റണ്‍സ് നേടിക്കൊണ്ടായിരുന്നു ദത്തയുടെ തകര്‍പ്പന്‍ പ്രകടനം. 15 ഫോറുകളും ഏഴ് സിക്‌സറുകളുമാണ് അരിതയുടെ ബാറ്റില്‍ നിന്നും പിറന്നത്. 193.65 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
Aritra Dutta delivers a sensational performance for Team Singapore, smashing 122 runs off just 63 balls, marking a remarkable milestone in the team’s journey to victory.#ACCMensChallengerCup#ACCpic.twitter.com/9NjjxD5Hye
ടെര്‍തായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംഗപ്പൂര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്തത് ജപ്പാന്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. ജപ്പാന്റെ ബാറ്റിങ് നിരയില്‍ നായകന്‍ കെന്‍ഡല്‍ കഡോവാക്കി ഫ്‌ലെമിങ് 42 പന്തില്‍ 78 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Dutta hit 102 runs in boundaries with 15 fours and 7 sixes but was bowled for 122 in the penultimate over. Chandramohan who finished on 57* and took @SingaporeCric home to victory by eight wickets as they made 216 for 2 with four balls left.#ACCMensChallengerCup#accpic.twitter.com/XcxJoVHfW4
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംഗപ്പൂര്‍ 19.2 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ദത്തയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും സുരേന്ദ്രന്‍ ചന്ദ്രമോഹന്‍ 31 പന്തില്‍ 57 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സിംഗപ്പൂര്‍ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Aritra Dutta score a century and Singapore won against Japan in ACC challenger cup.