പി. മോഹനന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി” എന്ന വാര്‍ത്ത സാക്ഷാല്‍ കൈരളി പീപ്പിളും പ്രഖ്യാപിച്ചിരുന്നു!കോടതിമുറ്റത്തുണ്ടായിരുന്ന മറ്റു ചാനല്‍ റിപ്പോര്‍ട്ടമാരെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധരായ “മണുങ്ങൂസു”കളാണെന്ന് കരുതാം. പീപ്പിളിനുവേണ്ടി അവിടെ നിലയുറപ്പിച്ചത് പരിണിത പ്രജ്ഞനും മഹാ കൗശലക്കാരനുമായ ഉന്നത മാധ്യമപ്രവര്‍ത്തകന്‍ തന്നെയായിരുന്നു.
എസ്സേയ്‌സ്/ പി.എം ജയന്‍
എത്ര അടുപ്പമുള്ളവരായാലും കാമറക്കു മുമ്പില്‍ മൈക്കുമെടുത്ത് ലൈവ് റിപ്പോര്‍ട്ടിങ് തുടങ്ങിയാല്‍ ഇതര ചാനലിനെ/ റിപ്പോര്‍ട്ടറെ വെട്ടിവീഴ്ത്തി മുന്നേറാനുള്ള ത്വര. അതാണ് ദൃശ്യമാധ്യമരംഗത്തെ റിപ്പോര്‍ട്ടര്‍മാരുടെ ഇന്നത്തെ ഗതി.
സെക്കന്റോ മിനിട്ടോ എന്നറിയാതെ സമയത്തോട് യുദ്ധം ചെയ്ത് വാചകക്കസര്‍ത്തുമായി മുന്നേറുമ്പോള്‍ പലപ്പോഴും നിലംപരിശായിപ്പോകുന്നത് സത്യത്തിന്റെ അന്ത:സത്തയും മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയുമാണ്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസ്‌വിധി റിപ്പോര്‍ട്ടിങ്.
ജഡ്ജിയുടെ ആദ്യനടപടിക്രത്തിനിടയില്‍തന്നെ “പി.മോഹനന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി” എന്ന് വിളിച്ചുപറയുമ്പോള്‍ തെറ്റായ വസ്തുതയാണ്(വസ്തുതയാണ് പരിപാവനമെന്ന മാധ്യമബാലപാഠം) ലോകത്തെ ലക്ഷോപലക്ഷം മലയാളികള്‍ ശ്രവിച്ചതെന്നും അനവധി ന്യൂസ് പോര്‍ട്ടലുകളിലേക്ക് തീപോലെ പടര്‍ന്നുപിടിച്ചതെന്നും നാമോര്‍ക്കണം. നിമിഷങ്ങള്‍ക്കകം മോഹനനെ വെറുതെ വിട്ടെന്ന് വാര്‍ത്ത മാറ്റിപ്പറയുമ്പോള്‍ തൊട്ടുമുമ്പ് ഗ്രസിച്ച തീ അണക്കാന്‍ പറ്റാതെ പാടുപെട്ടു പലരും.
കേരളം ഏറെ ചര്‍ച്ച ചെയ്‌തൊരു കേസിന്റെ വിധി കേള്‍ക്കാന്‍ അത്യധികം ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്കു മുമ്പില്‍ വന്നുവീണ അപക്വമായ വാര്‍ത്ത ദൃശ്യമാധ്യമങ്ങളുടെ വിശ്വാസതയ്‌ക്കെതിരെ ഇതിനകം ഉയര്‍ന്ന ആക്ഷേപങ്ങളെ ഒന്നുകൂടി ശരിവെക്കുന്നതായി. മാധ്യമങ്ങള്‍ക്കെതിരെ തെറ്റായ ചരിത്രനിര്‍മ്മിതി നടത്തുന്നവര്‍ക്കുള്ള എക്കാലത്തെയും തുറുപ്പുചീട്ടായും അത് മാറി.
1991ല്‍ ഏഷ്യാനെറ്റ് തുടങ്ങിയതിനുശേഷമാണ് കൂടുതല്‍ സ്വകാര്യ ചാനലുകള്‍ ഈ രംഗത്തേക്ക് കടന്നുവരികയും മത്സരാധിഷ്ഠിതമായ ശൈലി പിന്‍പറ്റുകയും ചെയ്തത്. വലിയ ചരിത്രം അവകാശപ്പെടാനില്ലെങ്കിലും പ്രായപൂര്‍ത്തി എന്നേ പിന്നിട്ട ഒരു മാധ്യമ പ്രസ്ഥാനത്തിന്റെ പരിമിതികളും പ്രശ്‌നങ്ങളും വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നു.
റിക്കോര്‍ഡഡ് ന്യൂസ് എന്നതില്‍നിന്ന് ലൈവ് ന്യൂസ് ആയി മാറിയപ്പോഴാണ് അതുവരെ മാധ്യമരംഗത്തുണ്ടായിരുന്നു ധാര്‍മിക കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയത്. വസ്തുതയും സത്യവും അവിടെ നില്‍ക്കട്ടെ, കിട്ടുന്നതെന്തോ അത് അപ്പടി റിപ്പോര്‍ട്ട് ചെയ്യുക എന്ന നില വന്നു.
ആദ്യം കൊടുക്കുന്നത് തെറ്റാണെങ്കില്‍ അത് പിന്നീട് മാറ്റിപ്പറയാം( അച്ചടിമാധ്യങ്ങളില്‍ കാണുന്നതുപോലെ മാറ്റിപ്പറയുമ്പോള്‍ തിരുത്തെന്നോ ഖേദമെന്നോ പറയുന്ന പ്രവണത ഇവിടെയില്ല) “കൊയിലാണ്ടിയില്‍ ട്രയിനുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു” എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനലില്‍ സ്‌ക്രോളിങ്ങായി പോയത് വലിയ ചര്‍ച്ചയായതാണ്. അത് വിളിച്ചുപറഞ്ഞ ലേഖകന്റെയും ഡസ്‌കിലിരുന്ന് മാറ്റര്‍ അടിച്ചുകൊടുത്ത സബ് എഡിറ്ററുടെയും യുക്തി തീരെ പ്രവര്‍ത്തിക്കാതെപോയി.
അടുത്ത പേജില്‍ തുടരുന്നു
വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂട സംവിധാനവുമെല്ലാം കലുഷിതമായിക്കൊണ്ടിരിക്കുന്ന കാലത്ത് ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന, മാധ്യമങ്ങളുടെ വിശ്വാസ്യതയും സത്യസന്ധതയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.
അപൂര്‍വ്വമായേ ട്രയിനുകള്‍ കൂട്ടിയിടിക്കാറുള്ളൂ, അങ്ങനെയായാല്‍തന്നെ മരണം രണ്ടില്‍ ചുരുങ്ങുമോ എന്നൊന്നും ആലോചിച്ചതേയില്ല. എന്നാല്‍ പാളം മുറിച്ചുകടക്കുമ്പോള്‍ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതാണെന്ന് പിന്നീട് മാറ്റിക്കൊടുത്തു( അവിടെയും തിരുത്തില്ല). ഇങ്ങനെ ഒട്ടനവധി കഥകള്‍ ദൃശ്യമാധ്യമവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കാം.
പത്രപ്രവര്‍ത്തകന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ വേദിയില്ലാത്തതിനാലാണ് കാഴ്ചക്കാരാരും ഇതിനെ ചോദ്യം ചെയ്യാത്തതെന്നും ഓര്‍ക്കേണ്ടതുണ്ട്.
അത്ര സെന്‍സിറ്റീവല്ലാത്ത വാര്‍ത്തകളില്‍ പിശക് വരുമ്പോള്‍ കേള്‍വിക്കാരുടെയും കാഴ്ചക്കരുടെയും എണ്ണം നന്നെ കുറവായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാളിയുടെ സജീവശ്രദ്ധ നേടിയിട്ടുള്ള ഒരു കേസില്‍ പറ്റിയ പാളിച്ച ഏറെ പ്രാധാന്യമുള്ളതാണ്.
വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂട സംവിധാനവുമെല്ലാം കലുഷിതമായിക്കൊണ്ടിരിക്കുന്ന കാലത്ത് ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന, മാധ്യമങ്ങളുടെ വിശ്വാസ്യതയും സത്യസന്ധതയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മറ്റ് പലതിലും കള്ളനാണയങ്ങളുള്ളപ്പോള്‍ മാധ്യമലോകത്തെ കള്ളനായണയങ്ങളും പിടിക്കപ്പെടുന്നതും വാര്‍ത്തയാക്കേണ്ടിവരുന്നതും ഈ ധാര്‍മ്മിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ്.(തെഹല്‍ക്ക പത്രാധിപരുടെ കേസടക്കം)
ഗുണമേന്മ തുച്ഛമായാലും റേറ്റിങ്ങില്‍ ഒന്നാമതെത്തിയാല്‍ മതിയെന്ന നിലയില്‍ ഇത്തരം മാധ്യങ്ങള്‍ അവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുകയാണ്.
ആഗോളവല്‍ക്കരണകാലത്ത് സമൂഹത്തിലെങ്ങും അതിജീവിക്കുന്നവന്‍ ജീവിച്ചാല്‍ മതിയെന്ന (survival of the fittest) ആശയം രൂഢമൂലമാകുകയാണ്. അതാണ് മത്സരാധിഷ്ഠിതമായ സ്വഭാവം എങ്ങും കാണുന്നത്. അതുവഴി നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളും നീതിയുമെല്ലാം തിരിച്ചുപിടിക്കാനും പൊതു സമൂഹത്തില്‍ പുതിയൊരു രാഷ്ട്രീയസമവായം രൂപപ്പെടുത്താനും ബാധ്യതയുള്ളവരാണ് മാധ്യമങ്ങള്‍.
ഗുണമേന്മ തുച്ഛമായാലും റേറ്റിങ്ങില്‍ ഒന്നാമതെത്തിയാല്‍ മതിയെന്ന നിലയില്‍ ഇത്തരം മാധ്യങ്ങള്‍ അവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുകയാണ്. പൊള്ളയായ സമൂഹമനസ്സിനെയും ശരീരത്തെയും ഉല്‍പ്പാദിപ്പിക്കലാകുമിതിന്റെ പരിണതി.
ഒരു ദുരന്തം നടന്നിടത്ത് ഏകീകരണത്തോടെ റിപ്പോര്‍ട്ടിങ് നടക്കില്ലെങ്കിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലും കോടതിയിലുമൊക്കെ ധൃതി കുറച്ച് ഒന്നിച്ച് ശരിയായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുകൂടെ? ഇനിയെങ്കിലും പെരുമാറ്റചട്ടമോ നിയന്ത്രണമോ മാധ്യമസ്ഥാപനങ്ങള്‍ക്കോ ഇന്ത്യന്‍ പ്രസ് കൗണ്‍സിലിനോ മുന്നോട്ട് വെച്ചുകൂടെ?(എത്ര പ്രായോഗികമെന്നറിയില്ല).
അടുത്ത പേജില്‍ തുടരുന്നു
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുക്കുകയും അതുവഴി കേരളീയ മനസ്സില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇത്ര മൂര്‍ത്തമായ സമവായം രൂപപ്പെടുത്തുന്നതിലും ദൃശ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. കേസിന്റെ പിന്നാലെ സദാ മാധ്യമങ്ങളുള്ളതിനാലാണ് ഒരു പരിധിവരെയെങ്കിലും രാഷ്ട്രീയ അധികാര അധോലോകത്തുവെച്ച് പൂര്‍ണ്ണമായും കേസ് ഒത്തുതീര്‍പ്പാകാതെ പോയത്.
ഇതുപോലെ ഇനിയും നിര്‍ദ്ദോഷകരമെന്നപോലെ തെറ്റുകള്‍ എയര്‍ ചെയ്ത് കാഴ്ചക്കാരെ കബളിപ്പിച്ചാല്‍ “മാധ്യമസിന്റിക്കേറ്റ്”, “പാര്‍ട്ടിയെ തകര്‍ക്കാര്‍ മാധ്യമഗൂഡാലോചന” എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കാണ് കരുത്താകുക. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് വന്നുപെട്ട പിശകിനെ ഉയര്‍ത്തിക്കാട്ടി ടി.പി കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.ഐ.എം ആക്ഷേപമുയര്‍ത്തിക്കഴിഞ്ഞു മാധ്യമങ്ങള്‍ക്കെതിരെ.
അന്ന് വാര്‍ത്ത കൊടുത്ത ചാനലുകളുടെ ക്ലിപ്പിങ് പോസ്റ്റ് ചെയ്ത് വലതുപക്ഷ മാധ്യമങ്ങളുടെ സി.പി.ഐ.എം വിരുദ്ധമുഖം എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയകളിലും പാര്‍ട്ടി പത്രത്തിലും വാര്‍ത്ത(കോടതി വിട്ടിട്ടും ചാനലുകളുടെ “ശിക്ഷ”-ദേശാഭിമാനി) വന്നു.
ഒരു പ്രത്യേക പാര്‍ട്ടിയെ മാത്രം ലക്ഷ്യംവെച്ചാണ് ഇതെന്ന് വരുത്തിതീര്‍ക്കുന്നവരോട് പറായനുളളത് ഇത്രമാത്രം; മുതലാളിത്ത സ്വഭാവത്തില്‍ മത്സരാധിഷ്ഠിത വലയില്‍ കുടുങ്ങിയല്ലേ പാര്‍ട്ടിയുടെ വേറിട്ട ചാനലായ കൈരളി പീപ്പിളും പ്രവര്‍ത്തിക്കുന്നത്. വലതു പക്ഷ മാധ്യമങ്ങളുടെ അജണ്ടയാണ് മറ്റെല്ലാ മാധ്യമപ്രവര്‍ത്തകരും നടപ്പാക്കുന്നത് എന്ന് പറയുന്നവര്‍ പാര്‍ട്ടി അനുകൂല ചാനലായ കൈരളി പീപ്പിളും ഇതേ തെറ്റ് ഏറ്റുപാടുകയും ചെയ്തത് അറിഞ്ഞില്ലേ?.
മോഹനനെന്ന പരലിനേക്കാള്‍ വലിയ സ്രാവെന്ന് ആര്‍ക്കുമറിയാവുന്ന സി.പി.ഐ.എം നേതാവ് കുഞ്ഞനന്തന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടും അതിനെ “നിര്‍ഭാഗ്യകരമെന്ന” പ്രയോഗത്തില്‍ ചുരുക്കുന്നവര്‍ അറിയേണ്ട കാര്യമിതാ…. “പി. മോഹനന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി” എന്ന വാര്‍ത്ത സാക്ഷാല്‍ കൈരളി പീപ്പിളും പ്രഖ്യാപിച്ചിരുന്നു!
കോടതിമുറ്റത്തുണ്ടായിരുന്ന മറ്റു ചാനല്‍ റിപ്പോര്‍ട്ടമാരെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധരായ “മണുങ്ങൂസു”കളാണെന്ന് കരുതാം. പീപ്പിളിനുവേണ്ടി അവിടെ നിലയുറപ്പിച്ചത് പരിണിത പ്രജ്ഞനും മഹാ കൗശലക്കാരനുമായ ഉന്നത മാധ്യമപ്രവര്‍ത്തകന്‍ തന്നെയായിരുന്നു. ഈ മനുഷ്യന് പാര്‍ട്ടിചാനലില്‍ ഉയര്‍ന്ന പദവി ലഭിച്ചത് എങ്ങനെയെന്ന കഥ മാലോകര്‍ക്കെല്ലാമറിയാം.
പൊതുജനത്തിനുള്ള വിശ്വാസ്യതയാണ് ഒരു മാധ്യമത്തിന്റെ നിലനില്‍പ്പ്. നിലനില്‍പ്പിനും അതിജീവനത്തിനൂമായി ചെയ്യുന്ന ചെറിയ തെറ്റുകള്‍പോലും ഈ പ്രഫഷന്റെ നില്‍നില്‍പ്പിനെ ചോദ്യം ചെയ്യുന്നു.
സി.പി.എമ്മിന്റെ മലപ്പുറം സമ്മേളനം നടക്കുമ്പോള്‍ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടറായിരുന്നു. സമ്മേളനവാര്‍ത്ത ചോര്‍ന്നതുസംബന്ധിച്ച് പാര്‍ട്ടിയുടെ അന്വേണക്കമ്മീഷനു മുമ്പാകെ കാര്യങ്ങള്‍ വിളമ്പിക്കൊടുത്തതിന് പ്രത്യുപകാരമായാണ് കൈരളിയില്‍ തസ്തിക ഉറപ്പിച്ചത്.
ഇയാള്‍തന്നെ അന്ന് മലപ്പുറം സമ്മേളനത്തില്‍ മത്സരിക്കാതിരുന്ന സി.എസ് സുജാത മത്സരിച്ചെന്ന് കാണിച്ച് ഇന്ത്യാവിഷനില്‍ വാര്‍ത്ത കൊടുത്തിട്ടുമുണ്ട്(ഇതെല്ലാം സ്വാഭാവികം, ദൃശ്യമാധ്യമലോകത്ത്) ഇക്കഥയെല്ലാം മറവിയിലേക്ക് തള്ളി മാധ്യമങ്ങളെ അപ്പാടെ ആക്ഷേപിക്കുന്നതില്‍ എന്ത് കാര്യം.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുക്കുകയും അതുവഴി കേരളീയ മനസ്സില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇത്ര മൂര്‍ത്തമായ സമവായം രൂപപ്പെടുത്തുന്നതിലും ദൃശ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. കേസിന്റെ പിന്നാലെ സദാ മാധ്യമങ്ങളുള്ളതിനാലാണ് ഒരു പരിധിവരെയെങ്കിലും രാഷ്ട്രീയ അധികാര അധോലോകത്തുവെച്ച് പൂര്‍ണ്ണമായും കേസ് ഒത്തുതീര്‍പ്പാകാതെ പോയത്.
അന്നന്ന് വരുന്ന വാര്‍ത്തകള്‍ ആഘോഷിക്കുകയും അതിന്റെ തുടര്‍ച്ചകള്‍ തേടിപ്പോകാതെ മറ്റൊന്നിലേക്ക് വഴി മാറിപ്പോകുന്നതുമായ മാധ്യമശൈലിയാണ് പല പ്രമാദമായ അനീതിയും അഴിമതിയും പാതിവഴിയില്‍വെച്ച് ഒന്നുമല്ലാതെ പോയതിന്റെ ഒരു കാരണം. എന്നാല്‍ ടി.പി കേസില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ഭീഷണിയുടെ മുനയില്‍ നിര്‍ത്തുകയുമായിരുന്നു സി.പി.ഐ.എം എന്ന പ്രസ്ഥാനവും അതിന്റെ നേതാക്കളും.
[] ഏതൊരു കൊലപാതകക്കേസിന്റെ അന്വേഷണഘട്ടത്തിലും അന്വേഷണോദ്യോഗസ്ഥരെ വിളിക്കുക എന്ന തൊഴില്‍പരമായ പ്രാഥമിക കൃത്യം നിര്‍വ്വഹിച്ചതിന്റെ പേരില്‍ അനവധി മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍നമ്പര്‍ സഹിതം ദേശാഭിമാനി വാര്‍ത്ത കൊടുത്തത് അതിലൊന്നാണ്
സി.പി.ഐ.എമ്മിന് ഇഷ്ടമില്ലാത്ത കേസില്‍ മാധ്യമപ്രവര്‍ത്തനം എങ്ങനെ നടത്തണമെന്ന് പഠിപ്പിക്കാനും അവരുടെ തീട്ടൂരം അനുസരിപ്പിക്കാനുമാണ് അവര്‍ ശ്രമിച്ചത്. അല്ലാത്തവരെ “വലതുപക്ഷ സിന്റിക്കേറ്റുകാര്‍” എന്ന മുദ്ര കുത്തുന്നു. എന്നാല്‍ പാര്‍ട്ടി അനുകൂല ചാനലുകളും പത്രങ്ങളും ചെയ്യുന്ന അതേ രീതിയും ശൈലിയും മാത്രമേ മറ്റ് മാധ്യമങ്ങളും ചെയ്തിട്ടുള്ളൂ. അതുതന്നെയാണ് ടി.പി വധക്കേസ് വിധിയിലെ പാളിച്ചയിലുമുണ്ടായത്.
മാധ്യമരംഗത്ത് ഇനിയുമെത്രയോ നല്ല മാറ്റങ്ങള്‍ വേണ്ടതുണ്ട്. അതില്‍നിന്ന് ഒരു പാര്‍ട്ടിചാനലിനും പത്രത്തിനും മാറിനില്‍ക്കാനാകില്ല. പൊതുജനത്തിനുള്ള വിശ്വാസ്യതയാണ് ഒരു മാധ്യമത്തിന്റെ നിലനില്‍പ്പ്. നിലനില്‍പ്പിനും അതിജീവനത്തിനൂമായി ചെയ്യുന്ന ചെറിയ തെറ്റുകള്‍പോലും ഈ പ്രഫഷന്റെ നില്‍നില്‍പ്പിനെ ചോദ്യം ചെയ്യുന്നു. ഇത് വളരാതെ നോക്കാം. അതിനാല്‍ ന്യൂസ് കവറേജില്‍ ഒന്നുകൂടി മര്യാദ ആയിക്കൂടെ..