അരിക്കോട് ദുരഭിമാനക്കൊല: ആതിരയുടെ അച്ഛന്‍ രാജനെ കോടതി വെറുതെവിട്ടു
Kerala News
അരിക്കോട് ദുരഭിമാനക്കൊല: ആതിരയുടെ അച്ഛന്‍ രാജനെ കോടതി വെറുതെവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 2:50 pm

മഞ്ചേരി: മലപ്പുറം അരിക്കോട് ദുരഭിമാനക്കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍ കോടതി വെറുതെ വിട്ടത്.

2018 മാര്‍ച്ച് മാസം 22ാം തിയതിയാണ് ആതിരയെ അച്ഛന്‍ രാജന്‍ കൊലപ്പെടുത്തിയത്. ഇതര ജാതിയില്‍പ്പെട്ട  യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാളെ തന്നെ വിവാഹം ചെയ്യണമെന്ന് ആതിര നിര്‍ബന്ധം പിടിച്ചിരുന്നു. ഇതിന്റെ പേരില്‍ ആതിരയും രാജനും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ ഈ യുവാവുമായി തന്നെ വിവാഹം ചെയ്ത് കൊടുക്കാമെന്ന് സമ്മതിച്ചിരുന്നു. മാര്‍ച്ച് 23 നാണ് കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. 

എന്നാല്‍ 22 ന് മദ്യപിച്ചെത്തിയ രാജന്‍ പെണ്‍കുട്ടിയുടെ വിവാഹ വസ്ത്രമടക്കം തീയിട്ടു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കറിക്കത്തിയുമായി പിന്തുടര്‍ന്നെത്തിയ രാജന്‍ കുത്തിക്കൊന്നു എന്നായിരുന്നു കേസ്.

തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറിയതും പരിഗണിച്ചാണ് മഞ്ചേരി അതിവേഗ കോടതി രാജനെ വെറുതെ വിട്ടത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക