| Monday, 7th November 2022, 9:26 am

കൈരളിയും മീഡിയ വണും പുറത്തുപോകൂ; മാധ്യമങ്ങള്‍ക്ക് നേരെ ആരിഫ് മുഹമ്മദ് ഖാന്റെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൈരളി, മീഡിയവണ്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത് വാര്‍ത്താസമ്മേളനത്തിനിടെയാണ് ഈ ചാനലുകളോട് ഇറങ്ങിപ്പോകാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. എന്നാല്‍ ക്ഷണിച്ച  മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് ശരിയല്ലെന്ന് മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ആരിഫ് മുഹമ്മദ് ഖാനോട് ചോദിച്ചു.

രണ്ട് ചാനലുകളും തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണ്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്ഭവന്‍ തങ്ങളെ ക്ഷണിച്ചിട്ടാണ് റിപ്പോര്‍ട്ടിങ്ങിനെത്തിയതെന്നാണ് മീഡിയവണ്‍, കൈരളി ചാനലുകള്‍ പറയുന്നത്.

നേരത്തെ രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ന്യൂസ്, മീഡിയവണ്‍, ജയ്ഹിന്ദ് എന്നീ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് വാര്‍ത്തയായിരുന്നു.

വാര്‍ത്താസമ്മേളനം അറിഞ്ഞ് രാജ്ഭവനില്‍ എത്തിയപ്പോഴാണ് വിലക്കിനെ കുറിച്ച് അന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞത്. പതിവുകള്‍ തെറ്റിച്ച് രഹസ്യമായാണ് അന്ന് വാര്‍ത്താ സമ്മേളനം ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തത്. ഗേറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുന്ന മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചിത്.

Content Highlight:  Arif Muhammad Khan’s threat to the media Exit Kairali and Media One

We use cookies to give you the best possible experience. Learn more