പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫുട്‌ബോളിലെ തന്റെ ആരാധനാ പാത്രമെന്ന് അര്‍ജന്റൈന്‍ യുവതാരം അലജാന്‍ഡ്രോ ഗര്‍നാച്ചോ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോക്കൊപ്പം കളിക്കുമ്പോഴാണ് ഗര്‍നാച്ചോ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ഗര്‍നാച്ചോ രഹസ്യമായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ആരാധിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ യൂത്ത് കോഡിനേറ്റര്‍ ബെര്‍ണാഡോ റൊമേറോ. ഗര്‍നാച്ചോയുടെ വീട്ടില്‍ ചെന്നാല്‍ നിറയെ മെസിയുടെ ചിത്രങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി സ്‌പോര്‍ട്‌സ് റേഡിയോയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഗര്‍നാച്ചോ അര്‍ജന്റൈന്‍ ദേശീയ ടീമിനായാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ നിറയെ മെസിയുടെ ചിത്രങ്ങള്‍ കാണാനാകും,’ ബെര്‍ണാഡോ പറഞ്ഞു.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരങ്ങളില്‍ പ്രധാനിയാണ് ഗര്‍നാച്ചോ. യുണൈറ്റഡിന്റെ മധ്യനിരയില്‍ കളിക്കുന്ന താരം വേഗത കൊണ്ടും ഡ്രിബിളിങ് മികവ് കൊണ്ടും ഷോട്ട് എടുക്കുന്നതിലുള്ള കൃത്യത കൊണ്ടും ഇതിനകം കഴിവ് തെളിയിച്ച് കഴിഞ്ഞു. യുണൈറ്റഡില്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അര്‍ജന്റൈന്‍ അത്ഭുത ബാലനെ നോട്ടമിട്ട് നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
TOP 10 BEST YOUNG FOOTBALL PLAYERS IN THE WORLD 2023
A THREAD🧶
10. Alejandro Garnacho (Man Utd) pic.twitter.com/EhSVRNDS4n
— Dani-x 👁️ (@incredibleDanix) August 26, 2023
അതേസമയം, അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി അഞ്ച് വര്‍ഷത്തെ കരാര്‍ പുതുക്കിയിരുന്നു ഗര്‍നാച്ചോ. 2028 വരെയാണ് പുതിയ കരാര്‍. ഓസ്ട്രേലിയക്കെതിരെ സൗഹൃദ മത്സരത്തിലാണ് ഗര്‍നാച്ചോ അര്‍ജന്റീന ജേഴ്സിയില്‍ അരങ്ങേറിയത്. സ്പാനിഷ് പൗരത്വമുള്ള ഗര്‍നാച്ചോ ജൂനിയര്‍ തലത്തില്‍ സ്പെയ്നിന് വേണ്ടി കളിച്ചിട്ടുണ്ട്. അര്‍ജന്റീനക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് താരം സ്പാനിഷ് ടീമില്‍ കളിക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു.
വിഷയത്തില്‍ താരം പ്രതികരിച്ചിരുന്നു. താന്‍ അര്‍ജന്റീനക്കാരനാണെന്നും തനിക്ക് വന്നുചേര്‍ന്നിരിക്കുന്നത് വലിയ അവസരമാണെന്നും ഗാര്‍നാച്ചോ പറഞ്ഞു. താന്‍ അര്‍ജന്റീനക്ക് വേണ്ടി കളിക്കുന്നതില്‍ എന്റെ കുടുംബവും സന്തുഷ്ടരാണെന്നും തുടക്കം മുതല്‍ അവരുടെ പിന്തുണയുണ്ടെന്നും ഗര്‍നാച്ചോ വ്യക്തമാക്കി.
Content Highlights: Argentine Youth Co Ordinator about Alejandro Garnacho