football news
ആ സൂപ്പര്‍ ട്രാന്‍സ്ഫര്‍ ഉറപ്പിച്ചു! ലിവര്‍പൂളിന്റെ മധ്യനിരയെ നയിക്കാന്‍ അര്‍ജന്റൈന്‍ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 21, 04:18 pm
Sunday, 21st May 2023, 9:48 pm

ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റൈന്‍ താരം മാക് അലിസ്റ്റര്‍ ലിവര്‍പൂളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്രൈറ്റന്‍ താരമായ അലിസ്റ്റര്‍ ലിവര്‍പൂളിലേക്ക് പോകുമെന്ന് അര്‍ജന്റന്റൈന്‍ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഗാസ്റ്റണ്‍ എഡല്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ലബ്ബുമായുള്ള പേഴ്‌സണല്‍ ടേംസ് മാക് അംഗീകരിച്ചെന്നും ഇനി ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഗാസ്റ്റണ്‍ എഡലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 65 മില്യണ്‍ യൂറോക്ക് മുകളിലാണ് ട്രാന്‍ഫറെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ജന്റീനക്കായി ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനത്തോടെയാണ് മാക് അലിസ്റ്ററില്‍ യൂറോപ്പിലെ വമ്പന്മാരുടെയെല്ലാം കണ്ണിലുണ്ണിയാകുന്നത്. ബ്രൈറ്റനായും നല്ല രീതിയിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റന് വേണ്ട് 32 മത്സരങ്ങള്‍ കളിച്ച ഈ സീസണില്‍ 10 ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യമായാല്‍ ബ്രൈറ്റനായി മൂന്ന് മത്സരത്തില്‍ മാത്രമായിരിക്കും മാക് ബൂട്ടണിയുക.

 

നേരത്തെ ബാഴ്‌സലോണയും ബ്രൈറ്റന്‍ താരത്തെ ടീമിലെത്തിക്കാന്‍ രംഗത്തെത്തിയിരുന്നു. മെസിയെ തിരിച്ചെത്തിക്കുന്നതിനൊപ്പം അലിസ്റ്ററിനെ കൂടി സ്വന്തമാക്കാനായാല്‍ ഗുണം ചെയ്യുമെന്നാണ് ബാഴ്സയുടെ കോച്ച് സാവി അഭിപ്രായപ്പെട്ടിരുന്നത്. ഇതുകൂടാതെ ഇംഗ്ലണ്ടില്‍ നിന്ന് തന്നെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകളും അലിസ്റ്ററിനായി നോട്ടമിട്ടിരുന്നു.

Content Highlight:  Argentine star Mac Allister is reportedly set to join Liverpool