SHOCKING:പോലീസ് പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിവാദമാകുന്നു
Video News story
SHOCKING:പോലീസ് പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിവാദമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2012, 5:20 pm

വീഡിയോ സ്‌റ്റോറി

ലാറ്റിനമേരിക്കയിലെ പ്രമുഖ രാജ്യമായ അര്‍ജന്റീന ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. യുവാക്കളെ പോലീസ് കൂട്ടത്തോടെ പീഡിപ്പിക്കുന്ന അജ്ഞാത  വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ അര്‍ജന്റീനയെ വെട്ടിലാക്കിയിരിക്കുന്നത്.

[]

അര്‍ജന്റീനന്‍ അധികാരികളെ ഈ വീഡിയോ ദൃശ്യങ്ങള്‍ ചൊടിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവു നല്‍കണമെന്ന് സലാറ്റ പ്രൊവിശ്യയിലെ സുരക്ഷ മന്ത്രിയായ എഡ്വാര്‍ഡോ സൈവെല്‍സ്റ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച വരെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യതിട്ടുണ്ട്.

രണ്ട് ചെറുപ്പക്കാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൊണ്ട് വരികയും ധാരാളം പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതുമാണ് വീഡിയോ ദൃശ്യം. ഇതിനിടയില്‍ ഒരാള്‍ ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യകര്‍ത്താവ് എന്തോ ഒരു ചോദ്യം ചോദിക്കുന്നു. അപ്പോള്‍ ചെറുപ്പക്കാരന്‍ “സത്യമായും എനിക്കിതേപറ്റി ഒന്നുമറിയില്ല.” എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്ന് ചെറുപ്പക്കാരന്റെ തല ഒരു പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് മൂടി വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നു. കൂടാതെ അയാളുടെ മൂക്കിലും പോലീസുകാരന്‍ അമര്‍ത്തിപ്പിടിക്കുന്നു.

ചെറുപ്പക്കാരന്‍ വായു കിട്ടാതെ പിടയ്ക്കുന്നു. തറയിലേയ്ക്ക് മറിഞ്ഞു വീഴുന്നു. അല്‍പസമയം കഴിഞ്ഞ് പോലീസ് തലയില്‍ നിന്ന് കവര്‍ ഊരി മാറ്റി. അപ്പോഴേക്കും ചെറുപ്പക്കാരന്‍  കുതറിമാറുകയും വായു കിട്ടാനായി ആഞ്ഞ് ശ്വാസം എടുക്കുകയും ചെയ്യുന്നു.

അതേസമയം തന്നെ മറ്റൊരു ചെറുപ്പക്കാരനെ കൈകള്‍ പുറകിലേയ്ക്ക് വരിഞ്ഞു മുറുക്കി പോലീസ് ഉദ്യോഗസ്ഥന്‍ തറയില്‍ ഇരുത്തിയിട്ടുണ്ടായിരുന്നു. അയാളുടെ തലയിലേയ്ക്ക് പോലീസുകാരന്‍ വെള്ളം ഒഴിക്കുന്നു.

പിടിയിലായതുമുതല്‍ കോടതിയില്‍ ഹാജരാക്കപ്പെടുന്നതുവരെ കുറ്റകൃത്യം ചെയ്തതായി സംശയിക്കുന്നവരെ പീഡിപ്പിക്കുന്നത് പോലീസിന്റെ
ഒരു പൊതു രീതിയായി മാറിയിരിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട പോലീസുദ്യോഗസ്ഥന്‍മാരില്‍ ആരോ റെക്കോര്‍ഡു ചെയ്തതായിരിക്കും ഈ വീഡിയോ ദൃശ്യങ്ങള്‍ എന്നാണ് പോലീസ് വൃന്ദങ്ങള്‍ വിശ്വസിക്കുന്നത്.

“ഇതു ചെയ്ത പോലീസുദ്യോഗസ്ഥന്‍മാര്‍ ഒരിക്കലും ഇവിടുത്തെ പോലീസ് സേനയെ പ്രതിനിധീകരിക്കുന്നവരല്ല. കാരണം അവര്‍ ഒരിക്കലും ആരെയും ഇത്തരത്തില്‍ പീഡിപ്പിക്കുകയില്ല.” സൈവെല്‍സ്റ്റര്‍ പറഞ്ഞു.

അര്‍ജന്റീനയിലെ വടക്കന്‍ പ്രദേശമായ ജനറല്‍ ഗ്യൂംസിലായിരിക്കും ഈ വിഡിയോകള്‍ എടുത്ത സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.

“പിടിയിലായതുമുതല്‍ കോടതിയില്‍ ഹാജരാക്കപ്പെടുന്നതുവരെ കുറ്റകൃത്യം ചെയ്തതായി സംശയിക്കുന്നവരെ പീഡിപ്പിക്കുന്നത് പോലീസിന്റെ  ഒരു പൊതു രീതിയായി മാറിയിരിക്കുന്നു.” പോലീസ് ഭീകരത ചെറുക്കുന്ന സംഘടനയായ സി.ഒ.ആര്‍.ആര്‍.ഇ.പി.ഐയുടെ ഡയറക്ടറായ മരിയ ഡെല്‍ കാര്‍മെന്‍ വെര്‍ദു പറയുന്നു. “പീഡിപ്പിക്കപ്പെട്ട നിരവധിപേരെ കോടതിയില്‍ ഹാജരാക്കിത്തന്നെ ഞങ്ങള്‍ക്കിത് തെളിയിക്കാനാകും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ്-പട്ടാള ഭീകരതകള്‍ അര്‍ജന്റീനയില്‍ പെരുകുകയാണ്. 1976 മുതല്‍ 1983 വരെയുള്ള പട്ടാള ഭരണകാലത്ത് ഏകദേശം 30000ത്തോളം ആള്‍ക്കാര്‍ കോല്ലപ്പെട്ടതായോ കാണാതായവരായോ കണക്കാക്കപ്പെടുന്നു.