| Saturday, 1st December 2018, 3:22 pm

'അപ്പു എത്തി'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍. ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെ ബ്യൂണിസ് ഐറിസില്‍ എത്തിയപ്പോഴാണ് അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക്ക ടി.വി മോദിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ ഇറക്കിയത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായ അപ്പുവായി ചിത്രീകരിച്ചാണ് ചാനലിന്റെ പരിഹാസം.

അര്‍ജന്റീനയില്‍ വിമാനമിറങ്ങുന്ന ചിത്രത്തോടൊപ്പം ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും ചേര്‍ത്താണ് ചാനലിന്റെ പ്രചാരണം. ഈ ചിത്രത്തിന്റെ കൂടെ അപ്പു എത്തി എന്ന ക്യാപ്ഷനും ചാനല്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പശ്ചാത്തലത്തില്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ റിങ എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read Also : മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

അതേസമയം മോദിയെ പരിഹസിക്കുന്ന അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക്ക ടി.വിയുടെ കാര്‍ട്ടൂണ്‍ വംശീയധിക്ഷേപമാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ചാനലിന്റെ നടപടി അന്തസ്സില്ലാത്തതും ഉത്തരവാദിത്ത രഹിതവുമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

നേരത്തേയും സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്നായിരുന്നു വിമര്‍ശനം.

വ്യാഴാഴ്ചയാണ് ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയത്. ഉച്ചകോടിക്ക് പുറമെ ജപ്പാനും അമേരിക്കയുമായുള്ള ത്രിരാഷ്ട്ര ചര്‍ച്ചയിലും പങ്കെടുത്ത മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടക്കം ലോകനേതാക്കളുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ജി 20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലും ചര്‍ച്ച നടന്നിരുന്നു. സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തത്.

We use cookies to give you the best possible experience. Learn more