ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആര് കപ്പ് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ക്രൊയേഷ്യനാ താരം ആന്ദ്രെ ക്രമാരിച്ച്.
അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലാണ് ഇത്തവണ ലോകകിരീടം ചൂടുക എന്നാണ് അദ്ദേഹം പറഞ്ഞത്.
2018ൽ ഫ്രാൻസിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയിട്ടുള്ള താരമാണ് 31കാരനായ ക്രമാരിച്ച്. തന്റെ അനുഭവത്തിൽ ബ്രസീലാണ് കരുത്തരായ ടീം എന്നാണ് മനസിലാക്കിയതെന്നും ക്രമാരിച്ച് പറഞ്ഞു. സ്പോർട്സ് കീടക്ക് നൽകിയ അഭിമുഖത്തിൽ സംസസാരിക്കുകയായിരുന്നു അദ്ദേഹം.
”ഒരു ആരാധകൻ എന്ന നിലയിൽ നിങ്ങളെന്നോട് ചോദിച്ചാൽ ഞാൻ ലയണൽ മെസിയെ തെരഞ്ഞെടുക്കും. പക്ഷേ ലോകകപ്പിലേക്ക് വരുമ്പോൾ അവിടെ ബ്രസീലാണ് വിജയിക്കാൻ പോകുന്നത്. അത്രക്ക് ശക്തമാണ് അവരുടെ ടീം, ക്രമാരിച്ച് വ്യക്തമാക്കി.
2014ൽ അരങ്ങേറ്റം കുറിച്ച ആന്ദ്രെ ക്രമാരിച്ച് 74 തവണ ക്രൊയേഷ്യയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. കൂടാതെ 19 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന എട്ടാമത്തെ ഗോൾ സ്‌കോററുമാണ്.
ഈ സീസണിൽ ഹോഫെൻഹൈമിന് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ക്രമാരിച്ച് നേടിയിട്ടുണ്ട്. കൂടാതെ 2022 ഫിഫ ലോകകപ്പിനുള്ള സ്ലാറ്റ്‌കോ ഡാലിക്കിന്റെ താൽക്കാലിക 34 അംഗ ടീമിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട കിരീടം തിരിച്ചു പിടിക്കാനാണ് മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രോയേഷ്യ ഇത്തവണ ലോകകപ്പിനിറങ്ങുന്നത്.
Content Highlights: Argentina Won’t win World Cup, says Croatian star