ലോകകപ്പ് വിജയത്തിന് ശേഷവും തങ്ങളുടെ ജൈത്ര യാത്ര തുടരുകയാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന. ചൈനയില്‍ ഓസ്‌ട്രേലിയക്കെതിരായി നടന്ന സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മെസിയും സംഘവും വിജയിച്ചത്.
മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍, കൃത്യമായി പറഞ്ഞാല്‍ 80ാത്തെ സെക്കന്‍ഡില്‍ തന്നെ ലയണല്‍ മെസിയിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്തുകയായിരുന്നു. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച പന്ത് അതിമനോഹരമായിട്ടാണ് മെസി വലക്കുള്ളിലെത്തിച്ചത്. തുടര്‍ന്ന് ഇരു ടീമുകളും അങ്ങോട്ടുമിങ്ങോട്ടും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി അര്‍ജന്റീനയുടെ ഒരു ഗോള്‍ ലീഡില്‍ അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ 68ാം മിനുട്ടില്‍ ജര്‍മ്മന്‍ പെസെല്ലെയുടെ ഗോളില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തുകയായിരുന്നു. ഫിനിഷിങ്ങില്‍ ഒഴികെ മിക്ക കണക്കിലും മികച്ച പ്രകടനമാണ് ഓസ്ട്രേലിയ ലോക ചാമ്പ്യന്മാര്‍ക്കെതിരെ പുറത്തെടുത്തത്. മത്സത്തിലുടനീളം 56 ശതമാനം അര്‍ജന്റീന പന്ത് കയ്യടക്കിവെച്ചു. ഓണ്‍ ടാര്‍ഗറ്റ് അടക്കമുള്ള മറ്റ് കണക്കിലും അര്‍ജന്റീനയാണ് മുന്നില്‍.
Alejandro Garnacho made his debut for Argentina in their 2-0 win vs. Australia ✨ pic.twitter.com/lKsBTPCCoD
— B/R Football (@brfootball) June 15, 2023