| Tuesday, 26th June 2018, 11:52 pm

നൈജീരയയെ തകര്‍ത്ത് അര്‍ജന്റീന; പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ (2-1) വിഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സെന്‍ പീറ്റേഴ്‌സ് ബര്‍ഗ്: നൈജീരിയയ്‌ക്കെതിരെ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. അവസാന മിനിറ്റ് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മെസിയും സംഘവും വിജയം സ്വന്തമാക്കിയത്.

ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീയുടെ പ്രക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ്.

14ാം മിനിട്ടില്‍ നൈജീരിയയുടെ പ്രതിരോധ കോട്ടയെ കബളിപ്പിച്ച് മെസിയുടെ മനോഹരമായ പന്തിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്.

എന്നാല്‍, ഹാവിയര്‍ മഷരാനോ സമ്മാനിച്ച ഒരു പെനാല്‍റ്റി വലയിലാക്കി വികടര്‍ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു. നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്ക്ക് മാര്‍ക്കസ് റോജോയാണ് വിജയഗോള്‍ സമ്മാനിച്ചത്.

https://twitter.com/BarcaMediaAcc/status/1011679843207876608

https://twitter.com/hkhan49__/status/1011674428319719426

Latest Stories

We use cookies to give you the best possible experience. Learn more