ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരങ്ങളാണ് ഇന്ന് ഖത്തറിൽ അരങ്ങേറുന്നത്. കിരീട ഫേവറിറ്റുകളായ അർജന്റീന ഇന്ന് നെതർലൻഡ്സിനെ നേരിടുമ്പോൾ സ്കലോണിയുടെ ടീമിന് ജയ സാധ്യത നൽകുന്ന അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
#5 സുശക്തമായ മധ്യനിര
ശക്തമായ മധ്യനിരയാണ് അർജന്റീനയുടേത്. റോഡ്രിഗോ ഡി പോളും എൻസോ ഫെർണാണ്ടസും അലക്‌സിസ് മാക് അലിസ്റ്ററും കഴിഞ്ഞ മാച്ചുകളിൽ അത് തെളിയിച്ചതാണ്. മധ്യ നിരയിൽ ഉറച്ചുനിൽക്കുന്ന കാര്യത്തിൽ മാത്രമല്ല പന്ത് കൈവശം വെക്കുന്ന കാര്യത്തിലും മൂവരും മികവ് കാട്ടിക്കഴിഞ്ഞു.
The way this team is actually “midfielding” is insane🥵
#4 വമ്പന്മാർക്കെതിരെ നെതർലൻഡ്‌സിന്റെ ആദ്യ പോരാട്ടം
ഖത്തറിൽ ആദ്യമായാണ് നെതർലൻഡ്‌സ് ശക്തരായ ഒരു ടീമിനോട് ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അത്ര ഫോമിലല്ലാത്ത സെനഗൽ, ഇക്വഡോർ, ഖത്തർ എന്നീ ടീമുകളോടായിരുന്നു ഡച്ചുകാർ ഏറ്റുമുട്ടിയിരുന്നത്. പ്രീക്വാർട്ടറിൽ യു.എസ്.എ ആയിരുന്നു ഓറഞ്ച് പടയുടെ എതിരാളികൾ. എന്നാൽ അർജന്റീന ഇതിനകം പോളണ്ടിനെയും മെക്‌സിക്കോയെയും പോലുള്ള വമ്പൻ ടീമുകളുമായി ഏറ്റുമുട്ടി കരുത്ത് തെളിയിച്ചു കഴിഞ്ഞു.
2006, 2014 ലോകകപ്പുകളിൽ അർജന്റീന-നെതർലൻഡ്സ് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ സമനില നേടുകയായിരുന്നു. എന്നാൽ 2014ൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ നേടി അർജന്റീനക്ക് ജയിക്കാനായി.
ഖത്തറിൽ ഇരുടീമുകളും സമനിലയിൽ പിരിയാൻ സാധ്യതയില്ലെങ്കിലും മത്സരം ഗോൾ രഹിതമായാൽ തന്നെ അർജന്റീനക്ക് ആധിയുണ്ടാകില്ല. കാരണം 2021ലെ കോപ്പ അമേരിക്കയിൽ ഷൂട്ടൗട്ടിൽ മികച്ച പ്രകടനം നടത്തി കൈയ്യടി നേടിയ ഗോളിയാണ് അർജന്റീനയുടെ വലകാക്കാനെത്തുക. എമിലിയാനോ മാർടിനെസ് എന്ന പ്രഗത്ഭനായ ഗോൾ കീപ്പർ ഖത്തറിലും തന്റെ കൈക്കരുത്ത് തെളിയിച്ചതാണ്.
കളി ആഴത്തിലേക്ക് നീങ്ങുമ്പോഴും എക്‌സ്ട്രാ ടൈമിലേക്ക് വലിച്ചിടുമ്പോഴും ടീം സബ്‌സ്റ്റിറ്റ്യൂട്ടുകളെ ആശ്രയിക്കാറുണ്ട്. നെതർലൻഡ്‌സിനെക്കാൾ മികച്ച ബെഞ്ചാണ് അർജന്റീനയുടേത്. പൗലോ ഡിബാല, ലൗടാരോ മാർട്ടിനെസ്, ലിസാൻഡ്രോ മാർട്ടിനെസ്, ലിയാൻഡ്രോ പരേഡെസ് എന്നീ താരനിരകളടങ്ങിയ ബെഞ്ചുണ്ട് അർജന്റീനക്ക്.
വാൻ ഗാലിന്റെ ടീമിലും തരക്കേടില്ലാത്ത ബെഞ്ച് ആണെങ്കിലും അർജന്റീനയോളം വരില്ല അത്.
#1 മിശിഹ എന്ന മാന്ത്രികൻ
മികച്ച ഫോമിലാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി ഖത്തറിൽ കളിക്കുന്നത്. പോളണ്ടിനെതിരായ മത്സരത്തിൽ പെനാൽട്ടി നഷ്ടമായെങ്കിലും, ടൂർണമെന്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസി നേടിയിട്ടുണ്ട്.
മെക്‌സിക്കോക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും നടന്ന മത്സരങ്ങളിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു . ഓസീസിനെതിരായ റൗണ്ട് ഓഫ് 16ൽ മികച്ച ഡ്രിബ്ലിങ്ങിലൂടെ അർജന്റീനയെ ജയിപ്പിക്കാൻ അദ്ദേഹത്തിനായി.
2022 ഫിഫ ലോകകപ്പിൽ കപ്പുയർത്തുക എന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യനെപ്പോലെയാണ് മെസി ഖത്തറിലെ മൈതാനങ്ങളിലൂടെ ഓടിനടക്കുന്നത്. വിരമിക്കുന്നതിന് മുമ്പ് തന്റെ രാജ്യത്തിനായി കിരീടമുയർത്തുകയെന്ന മെസിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നെതർലൻഡ്സിന് മുട്ടിടറുമോ എന്നാണ് അറിയാനുള്ളത്.