| Sunday, 18th December 2022, 9:22 pm

മെസിയും മാലാഖയും ഓരോന്നടിച്ചു; ആദ്യ പകുതിയില്‍ കളം നിറഞ്ഞ് അര്‍ജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ആവേശകകരമായ ആദ്യ പകുതി പൂർത്തിയാകുമ്പോൾ അർജന്റീന മെസിയുടെയും, ഡി മരിയയുടെയും ഗോളു കളോടെ രണ്ട് ഗോളിന് മുന്നിലാണ്. ഇരു ടീമുകളും ആക്രമിച്ചു കളിച്ച ആദ്യ പകുതിയിൽ രണ്ട് ടീമുകളുടെയും പ്രതിരോധനിര താരങ്ങൾക്ക് പിടിപ്പത് പണിയുണ്ടായിരുന്നു.

കളിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ഗോളെന്നുറച്ച ഓരോ അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ 17ാം മിനിട്ടിൽ ഡിമരിയയും 20ാംമിനിട്ടിൽ ജിറൂദുമാണ് ഓരോ അവസരങ്ങൾ നഷ്ടമാക്കിയത്.

എന്നാൽ മത്സരത്തിന്റെ മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിട്ടിൽ ഡിമരിയയെ പെനാൽട്ടി ബോക്സിൽ ഡെമ്പാലെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനക്ക് ലീഡ് നൽകുകയായിരുന്നു. ഇതോടെ ഖത്തർ ലോകകപ്പിൽ ആറ് ഗോളുകൾ മെസി കരസ്ഥമാക്കി. കൂടാതെ ലോകകപ്പ് ഗോൾ നേട്ടം 12ആയി വർധിപ്പിക്കാണും മെസിക്കായി.

മത്സരത്തിന്റെ രണ്ടാം ഗോൾ പിറന്നത് 36ാം മിനിട്ടിൽ ആയിരുന്നു ബോക്സിൽ നിന്നും പന്തുമായി ഫ്രഞ്ച് ഗോൾ മുഖത്തേക്ക് കുതിച്ച ഡി മരിയ തന്റെ ഷോട്ട് വകയിലേക്കെത്തിക്കുകയായിരുന്നു.

ഒരു ഗോളിന് അർജന്റീന മുന്നിലെത്തിയിട്ടും ഫ്രാൻസ് അവരുടെ അക്രമണങ്ങൾ തുടർന്നിരുന്നു. എന്നാൽ പ്രത്യാക്രമണങ്ങളോടെ ഫ്രാൻസും നിരന്തരം ഗോൾ ശ്രമം തുടർന്നെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.
മത്സരത്തിൽ നിന്നും മൊത്തം മൂന്ന് ഓൺ ഷോട്ടുകൾ നേടാൻ അർജന്റീനക്കായപ്പോൾ, പൂജ്യം ഓൺ ഷോട്ടുകളാണ് ഫ്രാൻസ് നേടിയത്. 4-2-3-1 എന്ന ഫോർമേഷനിലാണ് ഫ്രാൻസ് കളിക്കാനിറങ്ങിയത്. അർജന്റീനയുടെ ഫോർമേഷൻ 4-4-2 എന്നതായിരുന്നു.മത്സരം 41 മിനിട്ട് പൂർത്തിയാപ്പോൾ ഡെമ്പാലെ, ജിറൂഡ് എന്നിവരെ പിൻവലിച്ചു.

ലോകകപ്പ് ഫൈനലിനുള്ള ലൈൻഅപ്പ്

4-2-3-1 എന്ന ഫോർമേഷനിലാണ് ഫ്രാൻസ് കളിക്കാനിറങ്ങിയത്. ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസാണ് ഫ്രാൻസിന്റെ ഫസ്റ്റ് ഗോൾ കീപ്പറായി മത്സരത്തിനിറങ്ങുന്നത്.

ഒലിവർ ജിറൂദ് പ്രോപ്പർ സ്ട്രൈക്കറായി ഫ്രാൻസിനായി ഇറങ്ങുമ്പോൾ കിലിയൻ എംബാപ്പെ ഇടത് വിങ്ങിൽ നിന്നും ഡെമ്പാലെ വലത് വിങ്ങിൽ നിന്നും അക്രമണത്തിന് മൂർച്ചയൊരുക്കുമ്പോൾ അന്റോണിയോ ഗ്രീസ്മാൻ ഫോർവേഡ് പൊസിഷനിൽ ജിരൂഡിന് പിന്തുണ നൽകുകയും ഫ്രഞ്ച് അക്രമങ്ങൾക്ക് കരുത്ത് പകരുകയും ചെയ്യും.

അഡ്രിയാൻ റാബിയോട്ട് സെൻട്രൽ മിഡ്‌ഫീൽഡറായി മുന്നേറ്റ നിരക്ക് പന്ത് എത്തിച്ച് നൽകുമ്പോൾ ടചൊമിനായി ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ റോൾ നിർവഹിക്കും.

റഫേൽ വരാനെ, യൂലസ് കൊണ്ടേ, തിയോ ഹെർണാണ്ടസ്, ദയോട്ട് എന്നിവരാണ് ഫ്രഞ്ച് പടയുടെ പ്രതിരോധ കോട്ട കാക്കുന്നത്.

അർജന്റീന 4-4-2 എന്ന ഫോർമേഷനിലാണ് ലോകകപ്പിനിറങ്ങുന്നത്. മെസിയും, ജൂലിയൻ അൽവാരസും അർജന്റീനയുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുമ്പോൾ ഡിമരിയ വലത് വിങ്ങിലും മക്കലിസ്റ്റർ ഇടത് വിങ്ങിലും അർജന്റീനയുടെ അക്രമണങ്ങൾക്ക് മൂർച്ച കൂട്ടും. എമിലിയാനോ ഫെർണാണ്ടസ്, ഡീപോൾ എന്നിവർ മധ്യനിരയിൽ കളി നിയന്ത്രി ക്കുമ്പോൾ മോളിന, റൊമേരിയോ, ഒറ്റമെൻഡി, നിക്കോളാസ് ടഗ്ലാഫിക്കോ എന്നിവരാണ് അർജന്റീനയുടെ പ്രതിരോധ കോട്ട തീർക്കുന്നത്.

എമിലിയാനോ മാർട്ടീനസ് ആയിരിക്കും മെസിപടയുടെ ഗോൾ വല കാക്കാൻ ഒന്നാം ഗോളി ആയി ഉണ്ടാവുക.

Content Highlight: Argentina vs France  world cup final first half

We use cookies to give you the best possible experience. Learn more