ടി.വി സീരീസ് ആരാധകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരമ്പരയാണ് ഇംഗ്ലീഷ് വെബ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സ്. തോമസ് ഷെല്‍ബി എന്ന മുന്‍ പട്ടാളക്കാരന്റെ കഥയാണ് പീക്കി ബ്ലൈന്‍ഡേഴ്‌സിന്റെ പ്രധാന പ്ലോട്ട്.
ഫ്രാന്‍സില്‍ ലോകമഹായുദ്ധം അതിജീവിച്ച് തിരിച്ച് സ്വന്തം നാടായ ബര്‍മിംഗ്ഹാമിലേക്ക് തോമസും ചേട്ടന്‍ ആര്‍തര്‍ ഷെല്‍ബിയും, അനിയന്‍ ജോണ്‍ ഷെല്‍ബിയും എത്തുന്നു. പിന്നീട് അവര്‍ നടത്തുന്ന ഫാമിലി ബിസിനസുും, അതുമായി നടക്കുന്ന ഉയര്‍ച്ച താഴ്ചകളുമാണ് കഥാസാരം.
ഇംഗ്ലണ്ടിന്റെ പല കോണുകളിലും ബിസിനസ് നടത്തുന്ന ഷെല്‍ബി കമ്പനി ലിമിറ്റഡിന് ഒരുപാട് ശത്രുക്കളുമുണ്ടാകുന്നു. പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്നറിയപ്പെടുന്ന തോമസ് ഷെല്‍ബിയും സംഘവും ശത്രുക്കളെ നേരിടുന്ന രീതികളും അവരുടെ സ്‌റ്റൈലുമാണ് സീരീസിലെ പ്രധാന ആകര്‍ഷണം.
തോമസിന് വേണ്ടി എന്തും ചെയ്യാന്‍ അവന്റെ സഹോദരങ്ങളും പടയാളികളും തയ്യാറാണ്. ഏത് സാഹചര്യത്തിലും തോമസിന്റെ കൂടെ അവര്‍ കാണും. അയാള്‍ക്ക് വേണ്ടി മരിക്കാന്‍ വരെ അവര്‍ തയ്യാറാണ്. പടയാളികളുടെ ഗോഡ്ഫാദറായി അവരെ വളര്‍ത്തിയെടുത്ത തോമസും അവര്‍ക്കൊപ്പം ഉണ്ടാകും.
അര്‍ജന്റീനയുടെ ഇപ്പോഴുള്ള ഫുട്‌ബോള്‍ ടീമും ഏതാണ്ട് ഇത് പോലെയാണ്. മെസിക്ക് വേണ്ടി ഏതറ്റം വരേയും പോകാനായി എല്ലാ കളിക്കാരും തയ്യാറാണ്. അവരുടെ നയിക്കുന്നതാകട്ടെ ലയണല്‍ മെസിയും.
തകര്‍ന്ന നിലയില്‍ നിന്നും ഈ ടീമിനെ കഴിഞ്ഞ മൂന്ന് കൊല്ലങ്ങള്‍ക്കിടയില്‍ തിരിച്ചുകൊണ്ടുവന്നത് കളിക്കാരുടെ ഈ സ്പിരിറ്റാണ്. പീക്കി ബ്ലൈന്‍ഡേഴ്‌സിന്റെ വിജയത്തിന് പിന്നില്‍ അവരുടെ ഒറ്റക്കെട്ടായുള്ള നീക്കങ്ങളാണ്. അതുപോലെയാണ് അര്‍ജന്റൈന്‍ നിരയും.
ഏത് എതിരാളി വന്നാലും ഒരു പ്രോപ്പര്‍ ലീഡറും വിജയിക്കാനുള്ള മനസ്സുറപ്പും ഉണ്ടെങ്കില്‍ വലിയ ടീമുകള്‍ ഒന്നും ഇവര്‍ക്കൊരു വെല്ലുവിളിയല്ല. ഇന്നലെ നടന്ന ഫൈനലിസിമയില്‍ ഇറ്റലിയെ തകര്‍ത്ത് ജേതാക്കളായതും കോപ്പ അമേരിക്കയല്‍ ചാമ്പ്യമാരാായതുമെല്ലാം ഇതിന് ഉദാഹരണമാണ്.
ഇറ്റലിയുമായുള്ള ഫൈനലസിമ നടക്കുന്നു, മത്സരത്തിനടയില്‍ മെസിയെ അസൂറിപ്പടയുടെ ഡിഫന്‍ഡര്‍ ബൊണൂച്ചി ഫൗള്‍ ചെയതതും ഗോള്‍കീപ്പറൊഴികെ അര്‍ജന്റൈന്‍ പടയിലെ ബാക്കി ഒമ്പത് പേരും ബോണൂച്ചിയെ വളഞ്ഞു. ബോണൂച്ചി സോറി പറഞ്ഞു പിന്‍മാറുന്നു.
തോമസിന് കൂട്ടായി ആര്‍തറും, ജോണും , ജോണി ഡോഗ്‌സുമൊക്കെയാണങ്കില്‍ മെസിയുടെ പടയാളികള്‍ ടീമിലെ എല്ലാ കളിക്കാരുമാണ്.
തോമസിന്റെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അന്ത്യമില്ല, ലോകം മൊത്തം വെട്ടിപിടിച്ചാലും തോമസിന് മതിയാകില്ല. ഫുട്‌ബോളിലെ സകലതും നേടിയാലും മെസിക്ക് അത് മതിയാവില്ല. മെസിയുടെ ഏറ്റവും വലിയ ആഗ്രഹം ലോകകപ്പാണ്.
എല്ലാം നേടി കഴിഞ്ഞിട്ടും മെസി ഇന്നും ഇത്രയും ഡെഡിക്കേറ്റഡായി കളിക്കുന്നതിന്റെ പ്രധാന കാരണം ലോകകപ്പ് നേടുക എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്താണ്. അതിനായി മാത്രമാണ് വീണുകിടന്ന അര്‍ജന്റൈന്‍ സംഘത്തെ അയാള്‍ ഉയിര്‍ത്തേഴ്‌ന്നേല്‍പ്പിച്ചത്.
മെസിയുടെ കരിയര്‍ പൂര്‍ണമാക്കണം എന്ന ഒറ്റ ലക്ഷ്യത്തിലായിരിക്കും അര്‍ജന്റൈന്‍ സംഘം ഈ വര്‍ഷത്തെ ലോകകപ്പിനിറങ്ങുക. തോമസിന്റെ ബിസനസ് നടപ്പിലാക്കാന്‍ ആര്‍തറും സംഘവും ഇറങ്ങുന്നത്‌പോലെ .
മെസിയും തോമസും കേവലം സാധാരണ ആളുകളെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരല്ല, ലോകം തന്നെ കാല്‍കീഴിലാക്കണം എന്ന ലക്ഷ്യന്‍ ജീവിക്കുന്നവരാണ്.