Advertisement
മെസിയില്ല, റോണോയേയും മറഡോണയേയും ടാറ്റു ചെയ്ത് അര്‍ജന്റൈന്‍ ലോകകപ്പ് താരം
football news
മെസിയില്ല, റോണോയേയും മറഡോണയേയും ടാറ്റു ചെയ്ത് അര്‍ജന്റൈന്‍ ലോകകപ്പ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 22, 07:56 am
Saturday, 22nd July 2023, 1:26 pm

അര്‍ജന്റൈന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ കരുത്തയായ സ്ട്രൈക്കറാണ് യാമില റോഡ്രിഗസ്. വനിതാ ലേകകപ്പിന്റെ തയ്യാറെടുപ്പിനിടയില്‍ യാമിലയുമായി
ബന്ധപ്പെട്ട ടാറ്റുവിന്റെ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.


ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രവുമാണ് യാമില ടാറ്റു ചെയ്തിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് 25 കാരിയുടെ അഭിപ്രായം.

‘റൊണാള്‍ഡോയുടെ കളി കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര പെര്‍ഫെക്ട് ആകുന്നതെന്നാണ് എനിക്കു തോന്നിയിട്ടുണ്ട്. റൊണാള്‍ഡോ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ഭുതം ഉണ്ടാക്കുന്നതാണ്. ഈ ടാറ്റൂവിലൂടെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊപ്പമുണ്ടാകും.’ എന്നാണ് ക്രിസ്റ്റ്യാനോയുടെ ടാറ്റുവിനെക്കുറിച്ച് അര്‍ജന്റീനിയന്‍ പത്രമായ ഒലെയോട് പറഞ്ഞത്.

യമീല റോഡ്രിഗസാണ് ലോകകപ്പിലെ അര്‍ജന്റൈനയുടെ സൂപ്പര്‍ താരം. കഴിഞ്ഞ സീസണില്‍ കൊളംബിയില്‍ നടന്ന കോപ്പയില്‍ ടോപ് സ്‌കോറായിരുന്നു യമീല. ക്ലബ്ബ് ലെവലില്‍ ബ്രസീലിയന്‍ ലീഗിലാണ് താരം കളിക്കുന്നത്.

അതേസമയം, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, ഇറ്റലി എന്നിവരുമായി ഗ്രൂപ്പ് സിയിലാണ്
ലോകകപ്പില്‍ അര്‍ജന്റീനയടെ മത്സരങ്ങള്‍. ജൂലൈ 24 ഇറ്റലിക്കെതിരെയാണ് ഉദ്ഘാടന മത്സരം.

Content Highlight: Argentina striker Yamila Rodriguez only has two footballers tattooed on her