2026 ലോകകപ്പില്‍ മെസി ഉണ്ടാകുമോ? ഉത്തരവുമായി സഹതാരം; അമ്പരന്ന് ഫുട്‌ബോള്‍ ലോകം!
Sports News
2026 ലോകകപ്പില്‍ മെസി ഉണ്ടാകുമോ? ഉത്തരവുമായി സഹതാരം; അമ്പരന്ന് ഫുട്‌ബോള്‍ ലോകം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st August 2024, 1:37 pm

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ടതാരമാണ് ലയണല്‍ മെസി. രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക കിരീടവും ഒരു ലോകകപ്പ് കിരീടവുമാണ് മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന നേടിയത്. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ മെസിയുടെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനമാണ് ടീം നടത്തിയത്.

ലോകകപ്പ് ജേതാവായതിന് ശേഷം താരം അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുമോ എന്ന് ചേദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.ഇപ്പോള്‍ താരത്തിന്റെ സഹതാരമായ മിഡ് ഫീല്‍ഡര്‍ അലക്‌സിസ് മാക് അമേരിക്കയിലും കാനഡയിലുമായി നടക്കാനികിക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ മെസി കളിക്കുമോ എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

മെസി അടുത്ത സീസണിലും ടീമിന് വേണ്ടി ബൂട്ട് കെട്ടുമെന്നാണ് പറഞ്ഞത്. തന്റെ എക്‌സ് അക്കൗണ്ടിലൂടയാണ് അഭിപ്രായം പറയുകയായിരുന്നു താരം.

‘എനിക്ക് എന്ത് തോന്നുന്നു എന്ന് നിങ്ങള്‍ ചോദിച്ചാല്‍, അദ്ദേഹം അടുത്ത ലോകകപ്പില്‍ ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നു,’ താരം പറഞ്ഞു.

നിലവില്‍ ലിവര്‍പൂളിന് വേണ്ടിയാണ് അലക്‌സ് കളിക്കുന്നത്. അതേസമയം ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗുരുതരമായി പരിക്ക് പറ്റിയ മെസി ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല.

Content Highlight: Argentina star believes Lionel Messi will play 2026 FIFA World Cup