അര്‍ജന്റീനയെ അടുത്ത സ്വര്‍ണമണിയിക്കാന്‍ മെസിയും ഡി മരിയയും ഒപ്പമുണ്ടാകണം: മുന്‍ നായകന്
Football
അര്‍ജന്റീനയെ അടുത്ത സ്വര്‍ണമണിയിക്കാന്‍ മെസിയും ഡി മരിയയും ഒപ്പമുണ്ടാകണം: മുന്‍ നായകന്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th September 2023, 10:52 am

2024ൽ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ അർജന്റൈൻ ടീമിൽ ലയണൽ മെസിയും ഏയ്ഞ്ചൽ ഡി മരിയയും ഉണ്ടാവണമെന്ന് മുൻ അർജന്റീനൻ നായകൻ ഹാവിയർ മഷറാനോ.

അടുത്ത വർഷം നടക്കുന്ന ഒളിമ്പിക്സ് ടൂർണമെന്റിൽ മെസിയും ഡി മരിയയും ഉള്ളത് ടീമിന് ഒരു വലിയ മുതൽകൂട്ടായിരിക്കും നൽകുക എന്നാണ് മുൻ ബാഴ്സ താരം മഷറാനോ പറഞ്ഞത്.

 

‘രണ്ട് ലോക ചാമ്പ്യൻമാരായ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്നത് ഞങ്ങൾക്ക് വലിയ അഭിമാനകരമാണ്. ചില കാര്യങ്ങൾ തീരുമാനിക്കാനുള്ള അർഹത അവർക്കുണ്ട്. അതുകൊണ്ട് മെസിയും ഡി മരിയയും അതിന്റെ ഭാഗമാണ്,’ മഷറാനോ ടി.വൈ.സി സ്‌പോർട്‌സിനോട് പറഞ്ഞു.

2008ലെ ബീജിങ് ഒളിമ്പിക്സിൽ അർജന്റീന സ്വർണമെഡൽ നേടുമ്പോൾ മെസിയും ഡി മരിയയും ടീമിന്റെ ഭാഗമായിരുന്നു.

അർജന്റീനക്കായി 176 മത്സരങ്ങളിൽ നിന്നും 104 ഗോളുകൾ നേടിയ മെസിയാണ് ടീമിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ.

എയ്ഞ്ചൽ ഡി മരിയ അർജന്റീനക്ക് വേണ്ടി 133 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ നേടിയിട്ടുണ്ട്.

ഫിഫയുടെയും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും നിയമപ്രകാരം 23 വയസ്സിന് മുകളിലുള്ള മൂന്ന് താരങ്ങളെ മാത്രമേ പുരുഷ ഫുട്ബോൾ ടീമിൽ കളിക്കാൻ അനുവദിക്കൂ. എന്നാൽ വനിതാ ടീമുകൾക്ക് ഇത്തരം നിയമങ്ങളൊന്നുമില്ല.

2020ലെ ടോക്കിയോ ഒളിമ്പിക്‌സ് കൊവിഡ് മൂലം ഒരു വർഷം വൈകിയാണ് നടന്നത്. ഇതിൽ 24 വയസ്സിന് മുകളിലുള്ള താരങ്ങളെ കളിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. അതിനാൽ 2024ൽ പാരീസിൽ നടക്കുന്ന ഈ ഒളിമ്പിക്സിൽ ഈ നിയമമുണ്ടാവില്ല.

2024ൽ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നതിനാൽ മെസിക്കും ഡി മരിയക്കും ഇത് ടീമിനൊപ്പമുള്ള അവസാന ടൂർണമെന്റ് ആയി മാറാനും സാധ്യതയുണ്ട്. അതിനാൽ ഇരുവരും എത്രത്തോളം ഒളിമ്പിക്സ് ഫുട്ബോളിൽ ടീമിന്റെ ഭാഗമാവുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Argentina’s former captain Havier Mascherano wants Lionel Messi and Angel Di Maria in the 2024 Olympic Argentina team.