| Thursday, 26th July 2018, 3:00 pm

അര്‍ജന്റീനയ്ക്ക് സാമ്പത്തിക ലാഭമുണ്ടാവണമെങ്കില്‍ മെസ്സി ടീമിലുണ്ടാവണം: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് അയേഴ്‌സ്: മെസ്സി ടീമിലുണ്ടാവുന്നത് കൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് സാമ്പത്തിക ലാഭമുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ. ലോകകപ്പ് തോല്‍വി മാനസികമായി മെസ്സിയെ ബാധിച്ചിട്ടുണ്ടാകാമെങ്കിലും അര്‍ജന്റീനയ്ക്ക് അദ്ദേഹത്തെ വേണമെന്നും ടാപിയ അര്‍ജന്റീനിയന്‍ റേഡിയോയായ Radio Mitreയോട് പറഞ്ഞു.

മെസ്സി തുടരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സമയം അനുവദിക്കണമെന്നും ടാപിയ പറഞ്ഞു. ലോകകപ്പിലെ പരാജയത്തിന് ശേഷം ദേശീയ ടീമില്‍ തുടരുമോയെന്ന് മെസ്സി വ്യക്തമാക്കിയിരുന്നില്ല, എന്നാല്‍ ലോകകപ്പ് കിട്ടുന്നത് വരെ വിരമിക്കില്ലെന്ന് റഷ്യയില്‍ വെച്ച് മെസ്സി പറഞ്ഞിരുന്നു.

മെസ്സി കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കുകയാണെന്നും ലോകകപ്പിനെ കുറിച്ച് മെസ്സിയോട് സംസാരിച്ചിട്ടില്ലെന്നും ടാപിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more