| Thursday, 23rd March 2023, 11:53 pm

മൂന്ന് സ്റ്റാര്‍ ജേഴ്‌സിയില്‍ അര്‍ജന്റീനയെ കാണാന്‍ മണിക്കൂറുകള്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റൈന്‍ നാഷണല്‍ ടീം തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്ക് പനാമക്കെതിരെയാണ് അര്‍ജന്റീന ഇറങ്ങുന്നത്.

മൂന്ന് ലോകകപ്പ് വിജിയം നേടിയ ആദ്യ മത്സരം ആയതിനാല്‍ തന്നെ മൂന്ന് സ്റ്റാര്‍ ജേഴ്‌സയിലാകും അര്‍ജന്റീന കളത്തിലിറങ്ങുക. മൂന്ന് രാജ്യാന്തര റെക്കോര്‍ഡ് തേടിയാണ് സൂപ്പര്‍ താരം ലയണല്‍ മെസി വീണ്ടും അര്‍ജെന്റൈന്‍ ജേഴ്‌സി അണിയുന്നത്.

വെള്ളിയാഴ്ച ഒരു ഗോള്‍ നേടിയാല്‍ 800ആം കരിയര്‍ ഗോള്‍ നേട്ടം സ്വന്തമാക്കാന്‍ മെസിക്കാകും. ഒരു ഗോളോ അസിസ്റ്റോ നേടിയാല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോള്‍ കോണ്‍ട്രിബിയൂഷന്‍ നേടുന്ന കളിക്കാരനാകാം മെസിക്ക്. രണ്ട് ഗോള്‍ നേടിയാല്‍ 100 ഇന്റര്‍നാഷണല്‍ ഗോള്‍ എന്ന റെക്കോര്‍ഡും മെസിക്ക് തന്റെ പോരിലാക്കാം. ഈ നേട്ടം സ്വന്തമാക്കുകയാണെങ്കില്‍ ആദ്യ സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ ആകും താരം.

83,000 കാണികളെ ബ്യൂണസ് അയേഴ്സിലെ മോണുമെന്റല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് നേടിയ അര്‍ജന്റൈന്‍ സംഘത്തിലെ ഭൂരിഭാഗം കളിക്കാരും വെള്ളിയാഴ്ച കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 28ന് കുറക്കാവോയുമായാണ് മെസിപ്പടയുടെ രണ്ടാമത്തെ മത്സരം. ഇതുള്‍പ്പെടെ ഈ വര്‍ഷം 10 മത്സരങ്ങളാണ് അര്‍ജന്റീനക്കുള്ളത്.

ടീം അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍

എമിലിയാനൊ മാര്‍ട്ടിനെസ്(ഗോള്‍കീപ്പര്‍), മോളിന, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ്, അകൂന, ഡി പോള്‍, എന്‍സൊ ഫെര്‍ണാണ്ടസ്, മാക് അല്ലിസ്റ്റര്‍. ലയണല്‍ മെസി(ക്യാപ്റ്റന്‍), ജൂലിയന്‍ ആല്‍വരെസ്, എയ്ഞ്ചല്‍ ഡി മരിയ.

 Content Highlight: Argentina national team played their first match after winning the World Cup

We use cookies to give you the best possible experience. Learn more