| Saturday, 16th June 2018, 8:32 pm

അര്‍ജന്റീനക്ക് ഐസ്‌ലാണ്ടിന്റെ സമനിലക്കുരുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ അര്‍ജന്റീനക്ക് ആദ്യ മത്സരത്തില്‍ തന്നെ ഐസ്‌ലാണ്ടിന്റെ സമനിലക്കുരുക്ക്. മെസ്സി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ഒരുപാട് അവസരങ്ങള്‍ അര്‍ജന്റീന സൃഷ്ടിച്ചെങ്കിലും ഒന്നിനും ഐസ്‌ലാന്റ് ഗോളിയെ മറികടക്കാനായില്ല.

സൂപ്പര്‍ താരം ലയണല്‍ മെസ്സി തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടീയത് മാഞ്ചസ്റ്റര്‍ സിറ്റി താരം അഗ്യൂറോയാണ്. 19-​‍ാം മിനുട്ടിലായിരുന്നു അഗ്യൂറോയുടെ ഗോള്‍. ഐസ്‌ലന്റിന് വേണ്ടി ഫിന്‍ബോഗാസണ്‍ 2 -​‍ാം മിനുട്ടില്‍ തന്നെ സമനില ഗോളും നേടി. ലയണല്‍ മെസ്സിക്ക്63 -​‍ാം മിനുട്ടില്‍ ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും മെസ്സിയുടെ ഷോട്ട് ഐസ് ലാന്റ് ഗോളി തടുക്കുകയായിരുന്നു. ഇത് മൂന്നാമത്തെ പെനാല്‍റ്റിയാണ് മെസ്സി അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ നഷ്ടപ്പെടുത്തുന്നത്. നേരത്തെ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ മെസ്സി നഷ്ടപ്പെടുത്തിയ പെനാല്‍റ്റി വലിയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സമയം പന്ത് കൈവശം വച്ചത് അര്‍ജന്റീനയാണ്. 76 ശതമാനമാണ് അര്‍ജന്റീനയുടെ ബോള്‍ പൊസഷന്‍. ഹിഗ്വയില്‍, ബനേഗ, ക്രിസ്റ്റ്യന്‍ പാവോണ്‍ എന്നീ താരങ്ങളെ അര്‍ജന്റീന പരീക്ഷിച്ചെങ്കെലും ഗോള്‍ മാത്രം പിറന്നില്ല. അവസാനനിമിഷം ലഭിച്ച ഫ്രീകിക്കും മെസ്സി പാഴാക്കി.

We use cookies to give you the best possible experience. Learn more