| Wednesday, 26th June 2024, 4:41 pm

അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; തുടര്‍ച്ചയായ രണ്ട് മത്സരവും വിജയിച്ചതില്‍ കാര്യമില്ലാതായോ?

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയിലെ ചിലിക്കെതിരെയുള്ള അർജന്റീനയുടെ രണ്ടാം മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിക്ക് പരിക്ക്. മത്സരത്തിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അർജന്റീനയുടെ ലൗട്ടാനാ മാർട്ടിനെസ് 88ാം മിനിട്ടിൽ നേടിയ മികച്ച ഗോളിന്റെ പിൻബലത്തിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്.

എന്നാല്‍ മത്സരത്തിന് ശേഷം ലയണല്‍ മെസി തനിക്ക് പറ്റിയ പരിക്കിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരുന്നു. ചിലിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചില താരങ്ങളുടെ ടാക്ലിങ്ങുകള്‍ മെസിയെ ബുദ്ധിമുട്ടിച്ചിരുന്നു. മെഡിക്കല്‍ സംഘം അദ്ദേഹത്തിന് കുറച്ച് ചികിത്സ നല്‍കിയെങ്കിലും അദ്ദേഹം 90 മിനിറ്റ് കളി പൂര്‍ത്തിയാക്കി. എന്നിരുന്നാലും അദ്ദേഹത്തിന് പൂര്‍ണമായും സുഖകരമായിരുന്നില്ല. മാത്രമല്ല ചിലിയുടെ ആക്രമണാത്മക ടാക്ലിങ്ങുകളെക്കുറിച്ച് മെസി റഫറിയോട് പരാതിപ്പെടുകയും ചെയ്തു.

ഇതോടെ തുടര്‍ച്ചയായി രണ്ട് മത്സരം വിജയിച്ച അര്‍ജന്റീനയ്ക്ക് മെസിയുടെ പരിക്ക് വലിയ വെല്ലുവിളിയാകുമോ എന്നത് കണ്ടറിയണം.

‘പരിക്ക് എന്നെ അല്‍പ്പം വിഷമിപ്പിക്കുന്നു, പക്ഷേ എനിക്ക് കളി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കാര്യമായൊന്നും ഇല്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അസ്വസ്ഥത കാരണം എനിക്ക് സ്വതന്ത്രമായി നടക്കാന്‍ പ്രയാസമുണ്ട്. പരിക്ക് എങ്ങനെ തുടരും എന്ന് ഞാന്‍ നാളെ കാണാം,’ മെസി പറഞ്ഞു.

ചിലിക്കെതിരായ മത്സരത്തിന് മുമ്പും തനിക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു എന്ന് മെസി വെളിപ്പെടുത്തി. ‘ഞാനിവിടെ രണ്ട് ദിവസമായി പനിയും തൊണ്ടവേദനയും ബാധിച്ചിരിക്കുവായിരുന്നു.’മെസി വ്യക്തമാക്കി.

അര്‍ജന്റീന അവരുടെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ശനിയാഴ്ച പെറുവിനെ നേരിടും. പെറുവിനെതിരായ മത്സരത്തില്‍ ലയണല്‍ മെസി കളിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാനഡയ്ക്കും ചിലിക്കും എതിരായ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അര്‍ജന്റീന കോപ്പ അമേരിക്ക നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

പെറുവിനെതിരായ അവരുടെ അവസാന ഗ്രൂപ്പ് ഏറ്റുമുട്ടല്‍ അത്ര പ്രാധാന്യമില്ലാത്തതാണ്. മാനേജര്‍ ലയണല്‍ സ്‌കലോനിക്ക് ചില പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ഇത് അവസരമൊരുക്കും. അതില്‍ ലയണല്‍ മെസിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Argentina Have Big Set Back In Copa America

We use cookies to give you the best possible experience. Learn more