മെസിപ്പട കേരളത്തിലേക്ക്; നിര്‍ണായക പ്രഖ്യാപനം നാളെ!
Sports News
മെസിപ്പട കേരളത്തിലേക്ക്; നിര്‍ണായക പ്രഖ്യാപനം നാളെ!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th November 2024, 9:30 pm

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്. 2025ല്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും.

ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് അര്‍ജന്റീന കേരളത്തിലേക്ക് എത്തുമെന്ന് പറയുന്നത്. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുമായുള്ള രണ്ട് മത്സരങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മത്സരത്തിന്റെ ചെലവ് വഹിക്കുന്നത് സ്‌പോണ്‍സര്‍മാര്‍ വഴിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല മെസി മത്സരത്തിനായി വരുമോ എന്നത് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനായിരിക്കും. മെസിയുടെ വരവിനായി ഫുട്‌ബോള്‍ ആരാധകര്‍ വലിയ കാത്തിരിക്കുകയാണ്.

അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അടുത്തിടെ സ്പെയ്നിലേക്ക് പോയിരുന്നു. കൂടെ സ്പോര്‍ട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും ഉണ്ടായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതകളെക്കുറിച്ച് അര്‍ജന്റീന ഫുട്ബോള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇന്ത്യയില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കേരളത്തിലും മത്സരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നിശ്ചയിച്ച തുക ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് നല്‍കാന്‍ സാധിക്കാത്തത് കൊണ്ടാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

എന്നാല്‍ കേരള ഫുട്ബോള്‍ അസോസിയേഷനും കായിക വകുപ്പും ചേര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കുന്നത് കായികരംഗത്തെ വലിയ കുതിപ്പായിരിക്കും.

 

 

 

Content Highlight: Argentina Football Team Will Come In Kerala For Two Matches, Report