ലോക ഫുട്‌ബോളില്‍ ആധിപത്യം പുലര്‍ത്തുന്ന മികച്ച ഫുട്‌ബോള്‍ ടീമാണ് ലയണല്‍ മെസി നായകനായ അര്‍ജന്റീന. 2022 ലോകകപ്പിലും 2024 കോപ്പ അമേരിക്കയിലും വമ്പന്‍ വിജയം സ്വന്തമാക്കി കിരീടം നേടാന്‍ ടീമിന് സാധിച്ചിരുന്നു.
ലോക ഫുട്‌ബോളില്‍ ആധിപത്യം പുലര്‍ത്തുന്ന മികച്ച ഫുട്‌ബോള്‍ ടീമാണ് ലയണല്‍ മെസി നായകനായ അര്‍ജന്റീന. 2022 ലോകകപ്പിലും 2024 കോപ്പ അമേരിക്കയിലും വമ്പന്‍ വിജയം സ്വന്തമാക്കി കിരീടം നേടാന്‍ ടീമിന് സാധിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ അര്‍ജന്റൈന്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ ഫ്രാങ്കോ അര്‍മാനി തന്റെ ഫുട്‌ബോള്‍ കരിയറില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെന്നാണ് അറിയിച്ചത്. ടീമിന് വേണ്ടി നാല് ട്രോഫികള്‍ നേടിക്കൊടുത്താണ് താരം മടങ്ങിയത്.
താരം ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണ് എന്നുള്ള തീരുമാനം അര്‍ജന്റീനയുടെ പരിശീലകനായ സ്‌കലോണിയേയും ഗോള്‍കീപ്പിങ് പരിശീലകനായ മാര്‍ട്ടിന്‍ ടോകാല്ലിയേയും അറിയിക്കുകയായിരുന്നു.
2018 മുതലാണ് അദ്ദേഹം ടീമിന് വേണ്ടി കളിച്ച് തുടങ്ങിയത്. 19 മത്സരങ്ങളിലാണ് അര്‍മാനിക്ക് അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചത്. 2019ലെ കോപ്പ അമേരിക്ക ട്രോഫിയില്‍ താരം ഗോള്‍കീപ്പറായിരുന്നു. 2019 കോപ്പ അമേരിക്കയില്‍ പരാഗ്വേയ്ക്കെതിരെ നടന്ന മത്സരത്തിലെ നിര്‍ണായകമായ പെനാല്‍റ്റി കിക്കില്‍ അര്‍ജന്റീനയുടെ രക്ഷകനാകാന്‍ താരത്തിന് സാധിച്ചിരുന്നു.
അര്‍ജന്റീന ദേശീയ ടീമിനൊപ്പം 2022 ലോകകപ്പ് 2021, 2024 കോപ്പ അമേരിക്ക, 2022 ഫൈനല്‍സിമ എന്നീ വലിയ ടൂര്‍ണമെന്റുകളുടെ ഭാഗമാകാന്‍ അര്‍മാനിക്ക് സാധിച്ചിരുന്നു.
Content highlight: Argentina fc goalkeeper Franco Armani Announced Retirement