ബുധനാഴ്ച നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ കൊളംബിയക്കെതിരെ അര്‍ജന്റീനയ്ക്ക് വമ്പന്‍ പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.
2024 കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയെ പരാജയപ്പെടുത്തിയിയ്. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ പ്രതികാരം ചെയ്ത് വമ്പന്‍ തിരിച്ചുവരവാണ് കൊളംബിയ നടത്തിയത്.
മത്സരം തുടങ്ങി 25ാം മിനുട്ടില്‍ യെര്‍സണ്‍ മൊസ്‌ക്കേരയാണ് കൊളംബിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 48ാം മിനുട്ടില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനക്ക് വേണ്ടി തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു.
പിന്നീട് ജെയിംസ് റോഡ്രിഗസ് 60ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ കൊളംബിയക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്ത് ലീഡ് ഉയര്‍ത്തി അര്‍ജന്റീന സമ്മര്‍ദത്തിലാവുകയായിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് അര്‍ജന്റീനയ്ക്ക് എതിരാളികളുടെ വലയില്‍ ഉന്നം വെക്കാനായത്.
മറുഭാഗത്ത് അഞ്ച് ഷോട്ടുകള്‍ കൊളംബിയ അര്‍ജന്റീനയുടെ വലയിലേക്ക് ലക്ഷ്യം വെക്കാനായി. കൊളംബിയയുടെ ലീഡിലെത്താന്‍ ശ്രമിച്ചിട്ടും അര്‍ജന്റീനയ്ക്ക് തോല്‍വിയായിരുന്നു ഫലം.
മത്സരത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസ താരം മെസിക്ക് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. കോപ്പ അമേരിക്കയിലെ ഫൈനലില്‍ കാലിന് കാര്യമായി പരിക്ക് പറ്റിയ മെസി കളത്തല്‍ തുടരാന്‍ ശ്രമിച്ചെങ്കിലും മാറിനില്‍ക്കേണ്ടി വന്നിരുന്നു. പരിക്കിന്റെ പടിയില്‍ നിന്ന് ഇപ്പോഴും താരത്തിന് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പല മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.
നിലവില്‍ എട്ട് മത്സരങ്ങലില്‍ നിന്ന് ആറ് വിജയവും രണ്ട് തോല്‍വിയുമടക്കം 18 പോയിന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് എട്ട് മത്സരങ്ങിളില്‍ നിന്ന് നാല് വിജയവും മൂന്ന് സമനിലയുമായി 16 പോയിന്റ് നേടി കൊളംബിയയുമുണ്ട്.
Content Highlight: Argentina Big Lose Against Colombia