1986ല്‍ ലോകകപ്പ് നേടിയ അര്‍ജന്റീനന്‍ ടീമില്‍ ഡീഗോ മറഡോണയ്‌ക്കൊപ്പം കളിച്ച താരം ടീമിന്റെ പ്രതിരോധ ഭടനായിരുന്നു. 86ലെ ലോകകപ്പിനു പുറമെ 1982ലെയും 1990ലെയും ലോകകപ്പ് ടീമിലും ഒലാര്‍ട്ടിക്കോഷ്യ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കൊച്ചി: കൊച്ചിയിലെ ക്വാര്‍ട്ട്‌സ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനായി മുന്‍ അര്‍ജന്റീനന്‍ ലോകകപ്പ് താരം ജൂലിയോ ഒലാര്‍ട്ടികോഷ്യയോ വരുന്നു. വിഖ്യാത ഫുട്‌ബോള്‍ താരം മറഡോണയ്‌ക്കൊപ്പം അര്‍ജന്റീനന്‍ ദേശീയ ടീമില്‍ കളിച്ച ഒലാര്‍ട്ടികോഷ്യ നിലവില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീമിന്റെ പരിശീലകനാണ്.
Also read യു.പിയിലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയെന്ന് ബീഹാര്‍ പൊലീസ്
യുറോപ്യന്‍ രാജ്യങ്ങളിലേതിനു സമാനമായാണ് കൊച്ചിയിലെ ക്വാര്‍ട്ട്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അന്താരഷ്ട്ര തലത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനോടൊപ്പം പ്രെഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കാനുള്ള അവസരവും അക്കാദമി നല്‍കുന്നുണ്ട്.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ പ്രബലരായ അര്‍ജന്റീനയുടെ ദേശീയ ടീമിലെ അനുഭവ സമ്പത്തുമായി കേരളത്തില്‍ പരിശീലകനായെത്തുന്ന ഒലാര്‍ട്ടീഷ്യോ ഇതിനുമുമ്പും പരിശീലക വേഷത്തില്‍ കേരളത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന നാഗ്ജി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത അര്‍ജന്റീന അണ്ടര്‍ 23 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ഒലാര്‍ട്ടിക്കോഷ്യ.
1986ല്‍ ലോകകപ്പ് നേടിയ അര്‍ജന്റീനന്‍ ടീമില്‍ ഡീഗോ മറഡോണയ്‌ക്കൊപ്പം കളിച്ച താരം ടീമിന്റെ പ്രതിരോധ ഭടനായിരുന്നു. 86ലെ ലോകകപ്പിനു പുറമെ 1982ലെയും 1990ലെയും ലോകകപ്പ് ടീമിലും ഒലാര്‍ട്ടിക്കോഷ്യ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഹൈദരബാദില്‍ മാത്രമാണ് ക്വാര്‍ട്ട്‌സിനു നിലവില്‍ അക്കാദമിയുള്ളത്. കേരളത്തിനു പുറമെ ചെന്നൈ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലും ക്വാര്‍ട്ട്‌സ് അക്കാദമികള്‍ ആരംഭിക്കുന്നുണ്ട്. ക്വാര്‍ട്ട്‌സിന്റെ ഹെഡ്‌കോച്ചായാണ് ഒലാര്‍ട്ടിക്കോഷ്യ ചുമതലയേല്‍ക്കുക.ഹെഡ് കോച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുക കേരളത്തില്‍ നിന്നുള്ള ലൈസന്‍സ്ഡ് പരിശീലകരാകും.