നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ ഖത്തറിനൊപ്പമാണോ; നവാസ് ഷെരീഫിനോട് സൗദി രാജാവ്
World
നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ ഖത്തറിനൊപ്പമാണോ; നവാസ് ഷെരീഫിനോട് സൗദി രാജാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2017, 3:54 pm

ഇസ്‌ലാമാബാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ക്കിടെ പാകിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് സൗദിയിലെത്തി. തിങ്കളാഴ്ച എത്തിയ അദ്ദേഹം അസ്സലാം കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി.

സല്‍മാന്‍ രാജാവിനോടൊപ്പമുള്ള നോമ്പ് തുറക്ക് ശേഷം സമീപകാല വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ അതോ ഖത്തറിനൊപ്പമാണോ എന്ന ചോദ്യമായിരുന്നു സല്‍മാന്‍ രാജാവ് ഉന്നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സികളെ ഉദ്ദരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ വിഷയത്തില്‍ കൃത്യമായ നിലപാട് താങ്കള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും സൗദി രാജാവ് നവാസ് ഷെരീഫിനോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്.

ആരുടെ ഭാഗം ചേരുന്ന എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഷെരീഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്കൊപ്പമാണോ അതോ സൗദി നിലപാടുകള്‍ക്കൊപ്പമാണോ എന്ന ചോദ്യം ഖത്തര്‍ ഇസ്‌ലാമാബാദിനോട് ഇതിനകം തന്നെ ഉന്നയിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍്ട്ടുകള്‍.

കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍, അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍, അമീര്ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ്, ജിദ്ധ ഗവര്‍ണര്‍ അമീര്‍ മിഷ് അല്‍, ബിന്‍ മാജിദ് എന്നിവരും കൊട്ടാരത്തിലുണ്ടായിരുന്നു.