കിച്ചന്‍ ഫോയില്‍ ഏറ്റവും ഉപയോഗിക്കുന്ന സാധനങ്ങളില്‍ ഒന്നാണ്. എന്നാല്‍ നമ്മളില്‍ പലരും ശരിയായ രീതിയിലാണോ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത്? അലൂമിനിയം ഫോയിലിന്റെ തിളങ്ങുന്ന ഭാഗമാണോ അതോ ഡള്‍ ആയിട്ടുള്ള ഭാഗമാണോ ആഹാരം പൊതിയാന്‍ ഉപയോഗിക്കേണ്ടത് എന്ന സംശയം പലര്‍ക്കും ഉണ്ട്.
ചിലര്‍ അലൂമിനിയം ഫോയിലിന്റെ തിളങ്ങുന്ന ഭാഗത്താണ് ഭക്ഷണം പൊതിയുന്നത്. ഇത് നീണ്ട നേരത്തേയ്ക്ക് ഭക്ഷണത്തിന് ചൂട് അല്ലെങ്കില്‍ തണുപ്പ് നല്‍കുന്നു. തിളങ്ങുന്ന ഭാഗം കൂടുതല്‍ നല്ലതാണെന്ന് നമുക്ക് തോന്നുന്നു. അലൂമിനിയം ഫോയിലിന്റെ ഒരു ഭാഗം തിളങ്ങുന്നതായും മറു ഭാഗം തിളക്കം കുറഞ്ഞുമാണ് കാണുന്നത്. ഈ തിളക്കത്തില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അത് അതിന്റെ നിര്‍മ്മാണത്തില്‍ ഉണ്ടാവുന്ന മാറ്റം മാത്രമാണിത്.
വാസ്തവത്തില്‍ ഫോയിലിന്റെ വശങ്ങളിലല്ല പ്രശ്നം. എങ്ങനെ പൊതിയുന്നു എന്നതിലാണ്. ടൈറ്റായി പാക്ക് ചെയ്യുമ്പോള്‍ ആഹാക പദാര്‍ത്ഥം തണുപ്പ് അല്ലെങ്കില്‍ ചൂടില്‍തന്നെ നിലനില്‍ക്കുന്നു.
അല്‍പ്പം ലൂസായി പോവുകയാണെങ്കില്‍ വായു അകത്ത് കടക്കുകയും ഒരു ലെയറായി രൂപപ്പെടുകയും ചെയ്യും. ഇത് ഭക്ഷണത്തിന്റെ ചൂട്, തണുപ്പ് കുറയാനിടയാക്കും.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം