| Sunday, 22nd March 2020, 8:12 am

'നിങ്ങള്‍ ചെറുതാണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ?നമുക്കെല്ലാം ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കാം'; ഹാന്‍ഡ് വാഷിംഗ് വീഡിയോയുമായി പ്രിയങ്കാഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19നെ തടായാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന സന്ദേശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

ഇടയ്ക്കിടെ കൈകഴുകിക്കൊണ്ടിരിക്കുക, തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രിയങ്കാ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴികുന്ന തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്കാ കൊവിഡ് 19നെ ചെറുത്ത് നില്‍ക്കാന്‍ സ്വീകരിക്കേണ്ട ആവശ്യകതെയെക്കുറിച്ച് പറയുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആളുകളെ പിന്തുടരാന്‍ നിര്‍ദ്ദേശിച്ചപ്രകാരമുള്ള കൈകഴുകല്‍ രീതിയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.

”വളരെ പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ പരിഭ്രാന്തരാവരുത്. നമ്മളെല്ലാവരും ഈ അവസ്ഥയിലാണ്, നമ്മള്‍ കൊറോണ വൈറസിനെതിരെ പോരാടും” അവര്‍ പറഞ്ഞു.

” നിങ്ങള്‍ ചെറുതാണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? ഇത് നിങ്ങളെ കൊറോണ വൈറസിനെതിരെ പോരാടാനും വിജയികളാകാനും ഈ ഘട്ടങ്ങള്‍ നിങ്ങളെ സഹായിക്കും” അവര്‍ പറഞ്ഞു.

തെറ്റായ വാര്‍ത്തകളോ വൈറസിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളോ വിശ്വസിക്കരുതെന്നും അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”നമുക്കെല്ലാം ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കാം, കൊറോണ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെതോല്‍പ്പിക്കാമെന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുകയെന്നത് നമ്മുടെ ദൗത്യമാക്കി മാറ്റാം” പ്രിയങ്കാ പറഞ്ഞു.

കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ രാജ്യം ഇന്ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപ്പിച്ചിട്ടുണ്ട്. രാവിലെ 7 മണിമുതല്‍ രാത്രി 9 മണിവരെയാണ് കര്‍ഫ്യൂ. രാജ്യമാകെ നാലായിരത്തോളം ട്രെയിനുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more