| Tuesday, 14th December 2021, 5:13 pm

മാനാട് തിയേറ്ററില്‍ മിസ്സായോ ?; സോണി ലിവില്‍ ഒ.ടി.ടി റിലീസിനൊരുങ്ങി ചിമ്പു ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ഒരിടവേളക്ക് ശേഷം സിമ്പു നായകനായി എത്തി വന്‍ വിജയമായ ചിത്രമാണ് മാനാട്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം പരിഹരിച്ച് തിയേറ്ററുകളില്‍ എത്തുകയായിരുന്നു.

എന്നാല്‍ മികച്ച അഭിപ്രായമുണ്ടായെങ്കിലും കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം പെട്ടന്ന് പിന്‍വലിക്കേണ്ടി വന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ആയതും പിന്നീട് റിലീസായ ഭീമന്റെ വഴി, മരക്കാറിന് മുമ്പ് തിയേറ്ററില്‍ എത്തിയ ജാന്‍ എ മന്‍ എന്നീ ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയതോടെയാണ് മലയാള ചിത്രങ്ങള്‍ക്കായി മാനാടിന് പിന്മാറേണ്ടി വന്നത്.

പലര്‍ക്കും ചിത്രം കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി മറ്റൊരു വാര്‍ത്ത പുറത്തുവന്നരിക്കുകയാണ്. മാനാട് ഒ.ടി.ടി റിലീസായി ഉടനെ സ്വീകരണമുറികളിലേക്ക് എത്തും.

സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ 45ാം ചിത്രം കൂടിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.

അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തില്‍ ചിമ്പു എത്തുന്നത്. ചിത്രത്തില്‍ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

We use cookies to give you the best possible experience. Learn more