സച്ചിന്‍, താങ്കള്‍ക്ക് #MeToo വിനെക്കുറിച്ച് ധാരണയുണ്ടോ?
മുംബൈ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസം എന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചന്‍ ടെന്‍ഡുല്‍ക്കറിനെ വിമര്‍ശിച്ച് ബോളിവുഡ് ഗായിക. ഇന്ത്യയിലെ മീടു മുന്നേറ്റത്തില്‍ നിരവധി തവണ ആരോപണ വിധേയനായ വ്യക്തി പ്രധാന വിധികര്‍ത്താവ് ആയിരുന്ന സംഗീത പരിപാടിയെ സച്ചിന്‍ പുകഴ്ത്തി പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഗായികയുടെ പരാമര്‍ശം.
ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കാണ് പരിപാടിയുടെ വിധികര്‍ത്താവ്. അനു മാലിക്കിനെതിരെ കഴിഞ്ഞ വര്‍ഷം കുറെയധികം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മീടു ആരോപണത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും അനുമാലിക്കിനെ മാറ്റിയിരുന്നു. എന്നാല്‍ സംഗീത പരിപാടിയുടെ പുതിയ എഡിഷനില്‍ മാലിക്കിനെ പ്രധാന ജഡ്ജാക്കി വീണ്ടും കൊണ്ടു വരികയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സച്ചിന്‍ സംഗീത പരിപാടിയെ പുകഴ്ത്തി രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ ഐഡലിലെ യുവ ഗായകരുടെ ആലാപനവും അവരുടെ ജീവിതവും ഹൃദയസ്പര്‍ശിയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന രാഹുല്‍, ചെല്‍സി ദിവാസ്, സണ്ണി എന്നിഗായകരുടെ സംഗീതത്തോടുള്ള ആഗ്രഹവും സമര്‍പ്പണവും അഭിനന്ദനീയമാണ്. എനിക്കുറപ്പാണ് അവര്‍ ഉയരങ്ങളിലേക്ക് പോകും. എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
എന്നാല്‍ മീടൂ എന്നൊരു മുന്നേറ്റത്തെ കുറിച്ച് താങ്കള്‍ക്ക് അറിയാമോ എന്നു ചോദിച്ചാണ് സോന രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പ്രിയ സച്ചിന്‍, താങ്കള്‍ ഇന്ത്യയിലെ മീടുവിനെക്കുറിച്ച് ബോധവാനാണോ? നിരവധി സ്ത്രീകള്‍ ചില കുട്ടികളും പൊതു സമൂഹത്തില്‍ അനു മാലിക്കിനെ കുറിച്ച് പറഞ്ഞത് താങ്കള്‍ കേട്ടിട്ടുണ്ടോ? ഇവരുടെ വേദനകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്‍ശിക്കുകയുമില്ലെന്നാണോ? എന്നിങ്ങനെയാണ് സോന സച്ചിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.