കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി നടനും സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ചിത്രത്തിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുന്നു.
നടന് സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരെയാണ് ചിത്രത്തിലേക്ക് ആവശ്യം. ഇതിന് പുറമെ 16നും 22 നും വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ട്.
മഞ്ജു വാര്യര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ കാസ്റ്റിംഗ് കോള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പരമ്പരാഗത വേഷവും മോഡേണ്‍ വേഷവും ഒരു പോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി. സുധീഷിനോട് സാമ്യമുള്ള 15- 17 വയസുള്ള ആണ്‍കുട്ടിയെയാണ് തേടുന്നത്
രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വിഡിയോയും മുന്‍പ് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. 9605772524 എന്ന നമ്പറിലേക്ക് ഡിസംബര്‍ 15നുള്ളില്‍ വാട്സ്ആപ്പ് ചെയ്യണം.
മഞ്ജു വാര്യരും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക