| Wednesday, 11th September 2019, 7:58 am

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ വീണ്ടും മാപ്പ് പറഞ്ഞ് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്; മ്യൂസിയത്തിന്റെ പടവുകളില്‍ മുഖംമുട്ടിച്ച് നമസ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: ജാലിയന്‍വാലാ ബാഗ് ദേശീയ മ്യൂസിയത്തിന്റെ പടവുകളില്‍ മുഖംമുട്ടിച്ച് നമസ്‌ക്കരിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായവരെ അനുസ്മരിക്കുകയായിരുന്നു ജസ്റ്റിന്‍ വെല്‍ബി.

ബ്രിട്ടനിലെ ആംഗ്ലിക്കന്‍ സഭാമേലധ്യക്ഷനായ ബിഷപ്പ് ചൊവ്വാഴ്ചയാണ് പഞ്ചാബിലെ ജാലിയന്‍വാലാ ബാഗിലെത്തിയത്. സന്ദര്‍ശന വിവരവും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”അവരെന്താണ് ചെയ്തതെന്നോര്‍ക്കണം. അവരുടെ ഓര്‍മകള്‍ സജീവമായി നിലനില്‍ക്കണം. ഇവിടെ നടന്ന കുറ്റകൃത്യത്തെയോര്‍ത്ത് ലജ്ജിക്കുന്നു. അതില്‍ ഖേദിക്കുന്നു. മതനേതാവെന്ന നിലയില്‍ ആ ദുരന്തമോര്‍ത്തു ഞാന്‍ വിലപിക്കുന്നു” -ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

”അമൃത്സറില്‍ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നടന്നസ്ഥലം ഇന്നു സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് കഠിനമായ വ്യഥയും എളിമയും അഗാധമായ നാണക്കേടും തോന്നി. ഇവിടെ, ഒട്ടേറെ സിഖുകാരെയും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും 1919-ല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ചുകൊന്നു”വെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അതിനെ അപലപിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി മാപ്പുചോദിക്കാനുള്ള പദവിയിലുള്ളയാളല്ലെങ്കിലും വ്യക്തിപരമായി മാപ്പുപറയുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.

We use cookies to give you the best possible experience. Learn more