ദിവസങ്ങള്‍ക്ക് മുമ്പാണ് നടി മുക്തയുടെ വിവാഹ വാര്‍ത്തകള്‍ മലയാള മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ മലയാളത്തിലെ മറ്റൊരു യുവനടികൂടി വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അര്‍ച്ചനാ കവിയാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.
കോട്ടയം സ്വദേശിയും സോളോ സ്‌റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനുമായ അബീഷ് മാത്യുവാണ് അര്‍ച്ചനെ വിവാഹം ചെയ്യാന്‍ പോകുന്നത്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
അടുത്തവര്‍ഷമേ വിവാഹം ഉണ്ടാവുകയുള്ളവെന്നും തീയ്യതി. നിശ്ചയിക്കാത്തതുകൊണ്ടാണ് ഇക്കാര്യം ആരെയും അറിയിക്കാതിരുന്നതെന്നും അര്‍ച്ചന കവി പറഞ്ഞു.
അര്‍ച്ചനയും അബീഷും കുടുംബസുഹൃത്തുക്കളാണ്. ഇരു കുടുംബങ്ങളും ആലോചിച്ചുറപ്പിച്ച വിവാഹാലോചന ഇരുവരും സമ്മതിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളാണ് അര്‍ച്ചന