| Monday, 19th October 2020, 8:31 pm

മലമുകളില്‍ ഒരു പൂച്ച ഒളിച്ചിരുന്നത് 2000 വര്‍ഷം, ഗവേഷകരുടെ കണ്ടെത്തല്‍ വിസ്മയിപ്പിക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെറുവിലെ ഒരു മലമുകളില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നാസ്‌ക മരുഭൂമിയിലെ പര്‍വതത്തിനു മുകളില്‍ കൊത്തി വെച്ച ഒരു പൂച്ചയുടെ രൂപം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. പെറു സാസ്‌കാരിക മന്ത്രാലയം നല്‍കുന്ന വിവരപ്രകാരം 2000 വര്‍ഷം പഴക്കമുള്ളതാണ് 121 അടി ഉയരമുള്ള ഈ കലാസൃഷ്ടി.

പര്‍വതത്തിനു മുകളിലേക്ക് സന്ദര്‍ശകര്‍ക്കുള്ള വഴി അറ്റകുറ്റപണി ചെയ്യവെ ആണ് ഈ രൂപം കണ്ടെത്തിയത്. പ്രാചീനകാലത്ത്
പ്രത്യേക തരം പാറകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഈ രൂപം. (ജിയോഗ്ലിഫ് ) പ്രാചീനകാലത്തെ പാരാക്കാസ് സമൂഹത്തിലാണ് ഇത്തരം സൃഷ്ടികള്‍ ഉണ്ടായിരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

‘ഈ ചിത്രം വളരെ കുറച്ചേ കാണാനാവുന്നുള്ളൂ. മാത്രമല്ല ചരിവിലുള്ള സ്ഥലത്തിന്റെയും പ്രകൃതിദത്ത മണ്ണൊലിപ്പിന്റെയും ഫലമായി ഇത് അപ്രത്യക്ഷമായിത്തുടങ്ങുകയായിരുന്നു,’ പെറു സാസ്‌കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രദേശത്തെ വിവിധ ഇടങ്ങളിലായി സമാനമായ രീതിയില്‍ കുരങ്ങന്‍, വേഴാമ്പല്‍ തുടങ്ങിയവയുടെ രൂപങ്ങള്‍ ജിയോഗ്ലിഫ് രീതിയില്‍ നിര്‍മിച്ച കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more