| Thursday, 21st November 2019, 9:26 am

ആര്‍.എസ്.എസ് ആസ്ഥാനവും പരിശീലന കേന്ദ്രവും സന്ദര്‍ശിച്ച് കെ.കെ. മുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര: നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ച് പുരാവസ്തു ഗവേഷകന്‍ ഡോ. കെ.കെ മുഹമ്മദ്. കെ. ബി ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരവും കെ.കെ മുഹമ്മദ് സന്ദര്‍ശിച്ചു.

ആസ്ഥാന മന്ദിരം സന്ദര്‍ശിച്ചത് നല്ല അനുഭവമായിരുന്നെന്ന് മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

നാഗ്പൂരില്‍ ക്ലാസ്സെടുക്കാന്‍ പോയതായിരുന്നു കെ.കെ മുഹമ്മദ്. എന്നാല്‍ അവിടെ എത്തിയ തന്നെ ആര്‍.എസ്.എസ് നേതാക്കള്‍ ആസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നെന്നും മുഹമ്മദ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസ് കാര്യവാഹക് വി ഭാഗയ്യയോടൊപ്പം ആസ്ഥാനത്തെത്തിയ മുഹമ്മദ് ആര്‍എസ്.എസിന്റെ പരീശീലന കേന്ദ്രവും മുന്‍ സര്‍സംഘ് ചാലക്മാരുടെ ശവകുടീരങ്ങളും സന്ദര്‍ശിച്ചു.

ബാബറി മസ്ജിദിന് മുമ്പ് അതേ സ്ഥാനത്ത് റാം മന്ദിര്‍ ഉണ്ടായിരുന്നുവെന്ന് കെ.കെ മുഹമ്മദ് അന്ന് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ അവിടെ ക്ഷേത്രസമാനമായ നിര്‍മിതി ഉണ്ടായിരുന്നതായി അയോധ്യവിധിക്കിടെ സുപ്രീം കോടിതി നിരീക്ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more