കോട്ടയം: മദ്യനിരോധനത്തെ എതിര്‍ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണംമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സുസെപാക്യം. മദ്യവര്‍ജനം കൊണ്ട് ഫലമുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടികള്‍ മദ്യനയം പ്രഖ്യാപിക്കണമെന്നും സുസെപാക്യം ആവശ്യപ്പെടുന്നു.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം പ്രയോജനപ്പെടുത്തണം. ഇനിയൊരിക്കലും ഇത്തരമൊരു അവസരം ലഭിക്കില്ലെന്നും സുസെപാക്യം പറയുന്നു.
ഏതെങ്കിലും ഒരു പാര്‍ട്ടിയെ സഹായിക്കണമെന്നോ സഹായിക്കേണ്ടെന്നോ താന്‍ പറയുന്നില്ലെന്നും ഇന്നത്തെ സമൂഹത്തെ ദുഷിപ്പിക്കുന്നതിന്റെ മൂലകാരണമായ മദ്യത്തെ നിരോധിക്കേണ്ടതുണ്ടെന്നും സുസെപാക്യം പറയുന്നു.
മദ്യത്തെ ഒളിഞ്ഞു തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്നവരെ നമുക്ക് വേണ്ട. അവരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചേ തീരൂ. പണ്ടത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. മദ്യവര്‍ജനമെന്ന് പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് പലരും. അധികാരത്തിലെത്തുന്നതോടെ ഇവര്‍ നിലപാട് മാറ്റും.
മദ്യസംസ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അധികാരത്തിലെത്തരുത്. തിരഞ്ഞെടുപ്പിന്റെ ഈ അവസരത്തിലാണ് ഇക്കാര്യത്തില്‍ നമ്മള്‍ തീരുമാനം കൈക്കൊള്ളേണ്ടത്. മദ്യനയത്തെ എതിര്‍ക്കുന്നവര്‍ ഒരിക്കലും അധികാരത്തില്‍ വരരുതെന്നും സുസെപാക്യം പറഞ്ഞു.