മുംബൈ: ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യാനാവശ്യപ്പെട്ട അച്ഛനോട് കയര്‍ക്കുന്ന അര്‍ബാസ് മര്‍ച്ചന്റിന്റ വീഡിയോ വൈറല്‍. ആഡംബര കപ്പലായ കോര്‍ഡേലിയ ക്രൂയിസില്‍ നിന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം അര്‍ബാസ് മര്‍ച്ചന്റിനേയും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ ഭാഗമായി എന്‍.സി.ബി ഓഫീസില്‍ ഹാജരായതിന് ശേഷം തിരിച്ചിറങ്ങിയപ്പോഴായിരുന്നു സംഭവം. പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യാനുള്ള അച്ഛന്‍ അസ്ലം മര്‍ച്ചന്റിന്റെ നിര്‍ദേശ പ്രകാരം അര്‍ബാസ് പോസ് ചെയ്തു കൊടുത്തിരുന്നു.
വീണ്ടും കുറച്ച് ഫോട്ടോയ്ക്ക് കൂടി പോസ് ചെയ്യാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചപ്പോഴായിരുന്നു അസ്വസ്ഥനായ അര്‍ബാസ് ‘ ഒന്നു നിര്‍ത്തൂ അച്ഛാ’ എന്ന് പറഞ്ഞ ശേഷം വാഹനത്തിന് സമീപത്തേക്ക് പോയത്.
View this post on Instagram
ഫോട്ടോഗ്രാഫര്‍മാരോട് ഖേദം പ്രകടിപ്പിച്ച ശേഷം അസ്ലമും പിന്നാലെ മടങ്ങുകയായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കഴിഞ്ഞ മാസം 10 നാണ് ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ക്കും മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഇവര്‍ക്കെതിരെ ലഭിച്ചില്ല എന്നാണ് കോടതി നിരീക്ഷിച്ചിച്ചത്.
ഒക്ടോബര്‍ രണ്ടിനാണ് മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: arbaaz-merchantt-says-stop-it-dad-after-his-father-asks-him-to-pose-for-paps-outside-ncb-office-viral-video