[]തിരുവനന്തപുരം: കെ.എസ്.ഇ.ബി തകര്‍ന്നത് എല്‍.ഡി.എഫ് ഭരണകാലത്താണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. എല്‍.ഡി.എഫ് കാലത്താണ് കെ.എസ്.ഇ.ബി കമ്പനിവത്കരണം ആദ്യം ആരംഭിച്ചതെന്നും ആര്യാടന്‍ പറഞ്ഞു.
അന്ന് ഇല്ലാത്ത പ്രശ്‌നം ഇന്നെന്തിനാണെന്ന് മനസ്സിലാകുന്നില്ല. കമ്പനിവത്കരിച്ചാലും കെ.എസ്.ഇ.ബിയില്‍ സ്വകാര്യ പങ്കാളിത്തമുണ്ടാകില്ല.
കെ.എസ്.ആര്‍.ടി.സി കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആര്യാടന്‍ പറഞ്ഞു. ഈ മാസത്തെ ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള വഴി ആലോചിക്കുകയാണ്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കെ.എസ്.ഇ.ബിയെ കമ്പനിയാക്കാന്‍ തീരുമാനിച്ചത്.
മൂന്ന് ഭാഗങ്ങളായി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഉത്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കി വിഭജിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
. കെ.എസ്.ഇ.ബി ബോര്‍ഡായ ഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന ആസ്തികളും ബാധ്യതകളും കമ്പനിയില്‍ ലയിപ്പിക്കാനാണ് തീരുമാനം.
കെ.എസ്.ഇ.ബിക്ക് 3450 കോടി രൂപയുടെ കടമുള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.