|

അമിത് ഷായും അരവിന്ദ് കെജ്‌രിവാളും തമ്മിലുള്ള അടിയന്തര യോഗം അവസാനിച്ചു; ആവശ്യമെങ്കില്‍ സൈന്യത്തെ വിന്യസിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മില്‍ നടത്തിയ ഉന്നതതല യോഗം അവസാനിച്ചു. യോഗം സമാധാനപരമായിരുന്നെന്നും സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ എല്ലാ പാര്‍ട്ടികളും നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അക്രമണം നിയന്ത്രിക്കാനായി സൈന്യത്തെ വിന്യസിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആവശ്യമാണെങ്കില്‍ വിന്യസിക്കുമെന്നും നിലവില്‍ ക്രമ സമാധാന ചുമതല പൊലീസിനാണെന്നും അരവിന്ദ് കെജ്‌രിവാള്‍ മറുപടി പറഞ്ഞു.

ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ചര്‍ച്ച നടന്നത്. കെജ്രിവാളിനും ഗവര്‍ണര്‍ക്കും പുറമെ ദല്‍ഹി നോര്‍ത്ത് ബ്ലോക്കിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. updating..

Video Stories