| Tuesday, 27th August 2013, 2:59 pm

സോളാറില്‍ മധ്യസ്ഥ ശ്രമവുമായി അരവിന്ദാക്ഷന്‍ വിളിച്ചു; വൈക്കം വിശ്വന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മധ്യസ്ഥശ്രമവുമായി സി.എം.പി നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്‍ വിളിച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. []

കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിലെ പരിഗണനാ വിഷയവുമായി ബ്ന്ധപ്പെട്ട് ഒരു മിനിട്ട് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതുസംബന്ധിച്ച് അരവിന്ദാക്ഷന്‍ ഉന്നയിക്കുന്ന മറ്റ് കാര്യങ്ങള്‍ വെറും വിടുവായിത്തമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ മധ്യസ്ഥനാകാന്‍ ശ്രമിച്ചത് സ്വന്തം നിലയ്ക്കാണെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും അരവിന്ദാക്ഷന്‍ പറഞ്ഞു. എന്നാല്‍ ആരും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി നേരത്തേ പറഞ്ഞത്.

സി.എം.പി നേതാവ് അരവിന്ദാക്ഷന്‍ സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷവുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചതായാണ് വാര്‍ത്ത വന്നത്. രാജി ആവശ്യത്തില്‍ നിന്നും പ്രതിപക്ഷം പിന്‍മാറിയാല്‍ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയതായും വാര്‍ത്ത വന്നിരുന്നു.

We use cookies to give you the best possible experience. Learn more