മാന്ത്രികന്‍ എന്ന ടൈറ്റില്‍ താന്‍ നടന്‍ മോഹന്‍ലാലിനാണ് നല്‍കുകയെന്ന് പറയുകയാണ് അരവിന്ദ് സ്വാമി. താന്‍ അദ്ദേഹത്തിന്റെ കഴിവിന്റെയും അഭിനയത്തിന്റെയും വലിയ ഒരു ആരാധകനാണെന്നും നടന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് അരവിന്ദ് സ്വാമി മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്.
ഈ അഭിമുഖത്തില്‍ ‘ദ മജീഷ്യന്‍’ എന്ന ടൈറ്റിലിലുള്ള പുസ്തകം കാണിച്ച് ആര്‍ക്കാണ് ആ ടൈറ്റില്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അരവിന്ദ് സ്വാമി. സെലിബ്രറ്റികളായ സുഹൃത്തുക്കളുടെയോ പേഴ്‌സണല്‍ സുഹൃത്തുകളുടെയോ പേര് പറയാമെന്ന് പറഞ്ഞപ്പോഴാണ് നടന്‍ മോഹന്‍ലാലിന്റെ പേര് മറുപടിയായി നല്‍കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയായിരുന്നു. ചില സീനുകളില്‍ ചില അഭിനേതാക്കള്‍ റിയാക്ട് ചെയ്യുന്ന വിധം കാണുമ്പോള്‍ മാജിക്കായി തോന്നുമെന്നും ‘ദ മജീഷ്യന്‍’ എന്ന ടൈറ്റില്‍ കേട്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് മോഹന്‍ലാലിനെ ആണെന്നുമാണ് അരവിന്ദ് സ്വാമി പറഞ്ഞത്.
‘എന്റെ ഉത്തരം മോഹന്‍ലാല്‍ സാര്‍ എന്നാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ കഴിവിന്റെയും അഭിനയത്തിന്റെയും വലിയ ഒരു ആരാധകനാണ്. ചില സീനുകളില്‍ ചില അഭിനേതാക്കള്‍ റിയാക്ട് ചെയ്യുന്ന വിധം കാണുമ്പോള്‍ മാജിക്കായി തോന്നും.
അതിന് ഒരു ഫ്‌ളുവന്‍സി ഉണ്ടാകും. ഈ ടൈറ്റില്‍ കേട്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് മോഹന്‍ലാല്‍ സാറിനെയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നു,’ അരവിന്ദ് സ്വാമി പറഞ്ഞു.
അരവിന്ദ് സ്വാമി:
ഇന്ത്യന്‍ സിനിമക്ക് സംവിധായകന്‍ മണിരത്നം പരിചയപ്പെടുത്തിയ മികച്ച നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 1992ല്‍ റിലീസായ ദളപതിയിലൂടെയാണ് അരവിന്ദ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ രജിനികാന്തിനും മമ്മൂട്ടിക്കുമൊപ്പം കട്ടക്ക് പിടിച്ചുനിന്ന നടനെ ഇന്ത്യന്‍ സിനിമാലോകം അന്നേ ശ്രദ്ധിച്ചിരുന്നു.
പിന്നീട് റോജ, ബോംബൈ, ഇന്ദിര, മിന്‍സാരക്കനവ് എന്നീ ചിത്രങ്ങളിലൂടെ പലരുടെയും ഇഷ്ടനടനായി അരവിന്ദ് സ്വാമി മാറുകയായിരുന്നു. നടന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് മെയ്യഴകന്‍. മികച്ച പ്രതികരണമായിരുന്നു ഈ സിനിമക്ക് ലഭിച്ചത്. അരവിന്ദ് സ്വാമിയോടൊപ്പം നടന്‍ കാര്‍ത്തിയും മെയ്യഴകനില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
Content Highlight: Aravind Swami Says That Mohanlal Was The First Person That Came To His Mind When Heard The Word Magician