| Friday, 13th December 2019, 7:08 pm

പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതിന് ആണ്‍കുട്ടികളെ കൊണ്ട് സത്യപ്രതിജ്ഞയെടുപ്പിക്കാനൊരുങ്ങി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികവും മാനസികവുമായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആണ്‍കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാനൊരുങ്ങി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അവരോട് മോശമായി പെരുമാറില്ല എന്നാണ് ആണ്‍കുട്ടികളെകൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്.

സ്വകാര്യ സ്‌കൂളുകളിലെ ആണ്‍കുട്ടികളെകൊണ്ടാണ് പ്രതിജ്ഞയെടുപ്പിക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇക്കാര്യത്തിന്‍മേല്‍ ചര്‍ച്ചചെയ്തതായി ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എനിക്കറിയാവുന്ന പല വീടുകളിലെ പെണ്‍കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലും ആണ്‍കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലും വിടും. വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ക്ക് പേടിയാണ്. കാരണം അവര്‍ വിചാരിക്കുന്നത് അവരുടെ വിദ്യാഭ്യാസം അത്ര പ്രാധാന്യമര്‍ഹിക്കുന്നതല്ല എന്നതാണ്. അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആണ്‍കുട്ടികളില്‍ മോശം പെരുമാറ്റം ഉണ്ടാവാതിരിക്കാനായി ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. മോശം പെരുമാറ്റത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ വീട്ടില്‍ക്കേറ്റില്ലെന്ന് പറയാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ആണ്‍കുട്ടികളോട് ഇത് സംസാരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more