ദില്ലി: മദ്യനയ കേസില്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയ അഴിമതി പണം എവിടെയെന്നും സത്യാവസ്ഥ നാളെ കോടതിയില്‍ അറിയിക്കുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം.
കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ മാധ്യമങ്ങളെ കണ്ട് സംസരാരിക്കുന്നതിനിടയിലാണ് കെജ്‌രിവാളിന്റെ സന്ദശം വായിച്ചത്.
മദ്യനായ കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് ആരോപിക്കുമ്പോള്‍ ഈ പണം എവിടെയെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നു. പലതവണ റെയ്ഡ് നടത്തിയിട്ടും പണം കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിന്റെ സത്യാവസ്ഥ കെജ്‌രിവാള്‍ കോടതിയെ അറിയിക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ സുനിത വ്യക്തമാക്കി.
കെജ്രിവാളിനെ ജയിലില്‍ പോയി കണ്ടുവെന്നും അദ്ദേഹത്തിന് ഷുഗര്‍ ഉള്ളതിനാല്‍ ആരോഗ്യനില സുഖകരമല്ല എന്നും സുനിത പറഞ്ഞു. എന്നിരുന്നാലും രാജ്യത്തോട് ഏറെ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന ആളാണ് അരവിന്ദ് എന്നും അതുകൊണ്ട് ത്യാഗത്തിന് കുഴപ്പമില്ലെന്നും സുനിത കൂട്ടിച്ചേര്‍ത്തു.
അതേസമയം കെജ്‌രിവാള്‍ അറസ്റ്റില്‍ രാജ്യവ്യാപകമായി ആം ആദ്മി പാര്‍ട്ടിയും, ഇന്ത്യ മുന്നണിയും പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും, തെലങ്കാനയിലെ ബി.ആര്‍.എസ് നേതാനും മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയും നേരത്തേ അറസ്റ്റിലായതാണ്.
Content Highlight: Aravind Kejriwal Send A Message From Jail